Expat dead:രോഗവിവരം അറിഞ്ഞ് ഭാര്യയും മകളും ഗൾഫിലെത്തി ; പ്രിയപ്പെട്ടവർ എത്തും മുൻപേ പ്രവാസി മലയാളി വിടവാങ്ങി

Expat dead;റിയാദ് ∙ ഭർത്താവിന്റെ രോഗവിവരം അറിഞ്ഞ് ഭാര്യയും മകളും നാട്ടിൽനിന്ന് റിയാദിലെത്തി. അവരെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ (64)ആണ് റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ അന്തരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

രോഗ വിവരം അറിഞ്ഞ് നാട്ടില്‍ നിന്ന് ഭാര്യ ഹലീമയും ഏകമകള്‍ നദ ഫാത്തിമയും രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ റിയാദില്‍ എത്തി. പക്ഷേ അവരെത്തുന്നതിന് ഒരു മണിക്കൂര്‍ മുൻപ് ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൊയ്തീന്‍ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ അസ്‌ക്കര്‍ അലിയെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില്‍, ബുഷീര്‍, യൂനുസ് എന്നിവര്‍ രംഗത്തുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version