expat dead;നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

Expat dead; റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി കരുണൻ സുരേന്ദ്രനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. മരിച്ച സുരേന്ദ്രൻ ജുബൈലിലെ ഒരു കമ്പനിയിൽ ഡ്രൈവറായിരുന്നു. അതേ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആണ് കരുണൻ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. രാധയാണ്: ഭാര്യ. മകൾ: ഗോകില.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version