expat dead;റാസല്‍ഖൈമ: മലപ്പുറം എടപ്പാള്‍ പൂക്കരതറ തെരുവത്ത് വീട്ടില്‍ ബാവ- കുഞ്ഞിമോള് ദമ്പതികളുടെ മകന് അബ്ദുല്‍ റസാഖ് (67) റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് ഖത്ത് വാട്ടറില്‍ ജോലി ചെയ്തു വരുകയായിരുന്നു. ശനിയാഴ്ച ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുമെന്ന് അസൈനാര്‍ കോഴിച്ചെന പറഞ്ഞു. ഭാര്യ: സുഹ്റ അബ്ദുൽ റസാഖ്. മൂന്ന് മക്കളുണ്ട്.

