Expats dead in uae; ഫുജൈറ: ഞായറാഴ്ച പുലര്‍ച്ചെ സംഭവിച്ച വാഹനാപകടത്തില്‍ 31 കാരനായ ബൈക്ക് യാത്രികന്‍ മരിച്ചതായി ഫുജൈറ പൊലിസ് അറിയിച്ചു. ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി
പൗരനാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് 17 തിങ്കളാഴ്ച വാദി അല്‍ ഹെലോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് ഇമാറാത്തി യുവാക്കള്‍ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ വാഹനം പലതവണ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഫെബ്രുവരി 28ന് വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു ട്രക്ക് ഡ്രൈവര്‍ മരിച്ചതായി ദുബൈ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രക്ക് പാതയില്‍ നിന്നും മാറി മറ്റൊരു ട്രക്കുമായി കൂട്ടി ഇടിച്ചതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു.
രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദുബൈയില്‍ മാത്രം 158 പേരും അബൂദബിയില്‍ മാത്രം 123 പേരുമാണ് വാഹനാപകടങ്ങളില്‍ മരിച്ചതെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ മറ്റ് എമിറേറ്റുകളിലെ ഗതാഗത സുരക്ഷയെ കുറിച്ചുള്ള ഡാറ്റയും മന്ത്രാലയം പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം യുഎഇയിലുടനീളം വാഹനാപകടങ്ങള്‍ മൂലമുണ്ടായ മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണം യഥാക്രമം 384ഉം 6,032ഉമാണ്. 2024ല്‍ ആകെ 4,748 പ്രധാന അപകടങ്ങളാണ് രേഖപ്പെടുത്തിയത്. 2023നെ അപേക്ഷിച്ച് 8 ശതമാനം അഥവാ 357 കേസുകള്‍ കൂടുതലാണിത്.
A tragic car accident in Fujairah claims the life of a biker, highlighting the urgent need for road safety measures to prevent such incidents.
