Expat death; അബൂദബി: ഹൃദയാഘാതം മൂലം അബൂദബിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അത്തോളി അണ്ടിക്കോട് മൂർത്തുകണ്ടി പരേതനായ ഉസ്സൻ കോയയുടെ മകൻ മുജീബാണ് (50) മരിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അബൂദബി ഖലീഫ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വി.കെ. റോഡ് മസ്ജിദ് തഖ്വയിൽ മയ്യിത്ത് നമസ്കാര ശേഷം പറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സുഹറാബി.
ഭാര്യ: സുഹറ. മക്കൾ: മിൻഹ ഫാത്തിമ, മുന ഫാത്തിമ. സഹോദരങ്ങൾ: പരേതനായ ഫൈസൽ മൂർത്തികണ്ടി, നദീറ, ബെസീന, സുഫൈറ.