Expat death; യുഎഇയിൽ വാഹനാപകടം: പ്രവാസി മലയാളി മരണപ്പെട്ടു

Expat death; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മുനമ്പം സ്വദേശി ഹോളി ഫാമിലി പള്ളിക്ക് സമീപം ഫെൽമിൻ വില്ലയിൽ ഹെർമൻ ജോസഫ് ഡിക്രൂസാണ് (73) മരിച്ചത്. വർക്‌ഷോപ് ഉടമ ആയിരുന്നു. അജ്മാനിൽ സുഹൃത്തുക്കളുമായി ചേർന്ന് ഹെർമൻ നടത്തുന്ന വർക്‌ഷോപ്പിൽ കഴിഞ്ഞ മൂന്നിന് ആയിരുന്നു അപകടം.

സ്കൂൾ ബസ് ഡ്രൈവർ ആഡംബര കാർ മാറ്റിയിടുന്നതിനിടെ നിയന്ത്രണംവിട്ടായിരുന്നു അപകടം. മൃതദേഹം ഇന്ന‌ു നാട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് 3.30ന് മുനമ്പം ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: മോളി ഡിക്രൂസ്. മകൾ: സോഫിയ ലീന ഡിക്രൂസ്. മരുമകൻ: ആൽഡ്രിൻ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version