ദുബായിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കുഞ്ഞിമംഗലം പാണച്ചിറയിലെ പരേതനായ ഇ. പി.ഉണ്ണികൃഷ്ണൻ്റെയും മാധവിയുടേയും മകൻ കൊടക്കൽ പുതിയ വീട്ടിൽ ബാബു (53) ആണ് മരണപ്പെട്ടത്.

വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:സൗമ്യ. മക്കൾ: ശ്രീരാജ്, ശ്രീദേവി.സഹോദരങ്ങൾ: ബേബി, സുമതി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.