Expat death;ഷാർജ ഇസ്ലാഹി സെന്‍ററിന്‍റെ വൈസ് പ്രസിഡന്‍റ് ശിഹാബ് സ്വലാഹി (54) യുഎഇയില്‍ അന്തരിച്ചു. ശനിയാഴ്ച ഹൃദ്രോഗം മൂലം മരണം സംഭവിക്കുകയായിരുന്നു.
ചൊവ്വര ചുള്ളിക്കാട്ട് മുസ്ലിം ജമാഅത്ത് ഖത്തീബായും മദ്രസ അധ്യാപകനായും പെരുമ്പാവൂർ മദീന അറബി കോളേജ് പ്രിൻസിപ്പാൾ, കായംകുളം സലഫി മസ്ജിദ്, മസ്ജിദുൽ മനാർ ഉളിയന്നൂർ, വെളിയങ്കോട് മസ്ജിദുൽ മുജാഹിദീൻ എന്നിവിടങ്ങളിൽ ഖത്തീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2005 മുതൽ ഷാർജ റൂബി ടൈപിങ് സെന്‍ററിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് പരേതനായ സെയ്താലി. മാതാവ് പരേതയായ ഐശു. കായംകുളം ഇടയില വീട്ടിൽ ആമിനയാണ് ഭാര്യ. മക്കൾ അബ്ദുല്ല നസീഹ് (ഷാർജ), നജീഹ് (എംഎസ്എം ജില്ലാ ജോ. സെക്രട്ടറി) അഹ്‌ലമറിയം (ഡിഗ്രി വിദ്യാർഥിനി). പരേതനായ മുഹമ്മദാലി, ഇബ്രാഹിം കുട്ടി, അബ്ദുൽ ജബ്ബാർ, സുഹറ, അബ്ദുൽ സലാം എന്നിവർ സഹോദരങ്ങളാണ്.