മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതം മൂലം മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ സ്വദേശി അബ്ദുൽ റസാഖ് (50) ആണ് മരിച്ചത്. ഒമാൻ സമാഇലിൽ ജയിലിൽ നാലുദിവസം മുൻപ് മരിച്ചതായാണ് കുടുംബത്തിന് വിവരം ലഭിച്ചത്. സീബിൽ കളിപ്പാട്ടക്കട നടത്തി വരികയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ജയിലിൽനിന്ന് അബ്ദുൽ റസാഖിനെ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് പുറത്തിറങ്ങിയ ശേഷം മരണ വിവരം കെ.എം.സി.സി.യെ ധരിപ്പിക്കുന്നത്. തുടർന്ന് കെ.എം.സി.സി. നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാലുമാസം മുമ്പാണ് അബ്ദുൽ റസാഖ് ജയിലിലാകുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആറുവർഷമായി നാട്ടിലേക്ക് പോയിട്ടില്ലെന്നും ബന്ധുകൾ പറഞ്ഞു. മൃതദേഹം റോയൽ ഒമാൻ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അഹമ്മദ് കുട്ടി. മാതാവ്: കദീസ കുട്ടി. ഭാര്യ: റജില. മക്കൾ: നഷ്വിൻ, നഹ്റ.