Posted By Nazia Staff Editor Posted On

പ്രവാസികളെ.. സന്തോഷ വാർത്ത!!! രോഗം വന്നാൽ ഇനി പണം ഇല്ലാത്തതിന്റെ പേരിൽ വിഷമിച്ച്  ഇരിക്കേണ്ട!!!ഒൻപതു ഇടങ്ങളിൽ  സൗജന്യ ചികിത്സ തയ്യാർ !!

Expat healthinsurance; പ്രവാസികളെ ചികിൽസിക്കാൻ പണമില്ലാത്തതിന്റെ പേരിൽ രോഗങ്ങൾ പുറത്തറിയിക്കാതെ കൊണ്ടു നടക്കുന്ന പ്രവാസികൾ  ആ നിസ്സഹായാവസ്ഥ ഇനി അനുഭവിക്കേണ്ടതില്ല .

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മറ്റാരും നല്കിയിട്ടില്ലാത്ത ഉറപ്പാണ് ദുബായിലും ഷാർജയിലുമായി ഒന്‍പത് പോളി ക്ലിനിക്കുകളുള്ള അൽ നൂർ അവർക്കു നൽകുന്നത് .
” കാശില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം അൽ നൂർ ഉള്ളകാലമത്രെയും ഉണ്ടാകില്ല. ”
അൽ നൂർ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ നിയാസ് കണ്ണേത്തും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ തൻഹ കണ്ണേത്തും ആണ് ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഇങ്ങനൊരു വാഗ്ദാനം നൽകുന്നത് .

വിസിറ്റുവിസയിലോ , ഇന്‍ഷ്വറൻസ് ഇല്ലാതെയോ നിൽക്കുന്നവരുടെ കയ്യിൽ ചികിത്സിക്കാൻ മതിയായ പണം ഉണ്ടാവണമെന്നില്ല . അതിനാൽ അവർ രോഗം മറ്റാരെയും അറിയിക്കാതെ കൊണ്ടുനടക്കുകയാണ് പതിവ് . ചെറിയ ലക്ഷണങ്ങൾ കാട്ടിയ രോഗം,
ചികിത്സ ലഭിക്കാതെ മൂർച്ഛിക്കന്ന സ്റ്റേജിലേക്കാവും പിന്നെ കാര്യങ്ങൾ പോകുക. ഈ നിസ്സഹായാവസ്ഥക്കു അറുതി വരുത്തുക എന്ന സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുകയാണ് നിയാസ് കണ്ണേത്തും മകൾ തൻഹ കണ്ണേത്തും. പ്രവാസികളിൽ പ്രഷർ , ഷുഗർ , കൊളസ്‌ട്രോൾ .തൈറോയ്ഡ് , ആത്സ്മ

തുടങ്ങിയ രോഗങ്ങളാണ് അധികരിച്ചു കാണുന്നത് . ഇവർക്ക് മതിയായ ചികിത്സനൽകാൻ വിദഗ്ധ ഡോക്ടർ മാർ സേവന സന്നദ്ധരായിട്ടുണ്ട്.  നേതൃത്വവുമായി ഇന്റേണൽ മെഡിസിനിൽ ഗോൾഡ് മെഡൽ നേടിയ ,യു കെ യിലെ ലിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഡി യും, പി ജി ഡി യും നേടിയ ഡോ. മുഹമ്മദ് അയാസ് അബ്ദുൾ അസീസ് ഉണ്ട് .

“സ്വയം രോഗം നിർണ്ണയിക്കുകയും താൻ ‘ ബോർഡറി ‘ന്റെ സുരക്ഷിതത്വത്തിലാണെന്നു സ്വയം ഉറപ്പിക്കുകയും ഡോക്ടറെ കാണുന്നതിന്റെയോ മരുന്നു കഴിക്കേണ്ടതിന്റെയോ ആവശ്യമിപ്പോഴില്ലെന്നു സമാധാനിക്കുകയും ചെയ്യുന്ന ധാരാളം പേർ ഗൾഫിലുണ്ട് . തങ്ങൾ ഗുരുതരമായൊരു അവസ്ഥയിലേക്കാണ് പോകുന്നതെന്ന് അവര്‍ അറിയുന്നില്ല” ഡോ.അയാസ് തന്റെ അനുഭവങ്ങളെ മുൻനിർത്തി പറയുന്നു.

താൻ രോഗമുക്തനാണെന്നു കരുതി ജീവിക്കുന്നത് ചിലർക്ക് സ്വഭാവത്തിന്റെ ഭാഗമാകാം . ആത്സ്‌മയക്ക് ഒരു ഇൻഹേലർ വലിക്കേണ്ടിവരുന്നതിനെ ‘ നാട്ടുകാർ എന്തുവിചാരിക്കും ? ‘ എന്നുകരുതുന്ന ദുരഭിമാനികളെയും ഇക്കൂട്ടത്തിൽ കാണാം .എന്നാൽ ഇവരിൽ എറിയപങ്കിന്റെയും അടിസ്ഥാന പ്രശ്നം
സാമ്പത്തിക പരാധീനതയാണ് എന്നതാണ് യാഥാർഥ്യം. അൽ നൂർ ഗ്രൂപ്പ് അത് മനസ്സിലാക്കുന്നു ; സൗജ്യന്യ ചികിത്സ എന്ന പ്രതിവിധിയും ഏർപ്പെടുത്തിയിരിക്കുന്നു. പക്ഷേ ചികിത്സക്കു പണമുള്ളവർ വന്ന് ഈ ആനുകൂല്യം ഉപയോടപ്പെടുത്തരുത് . അർഹരാവരുടെ ആനുകൂല്യങ്ങൾ അനർഹർ കൈക്കലാക്കുന്നതിനു തുല്യമാണത് ” ഡോ . മുഹമ്മദ് അയാസ് പറയുന്നു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *