expat malayali dead: യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു

expat malayali dead;ഖോർഫക്കാൻ: കോഴിക്കോട് ചെലവൂർ പള്ളിത്താഴം സ്വദേശി പൂക്കാട്ട് മുഹമ്മദ് (വാവ, 64) ഖോർഫക്കാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അജ്മാനിലെ മകളുടെയടുത്തേയ്ക്ക് സന്ദർശനാർഥം എത്തിയ അദ്ദേഹത്തിന്, ഖോർഫക്കാനിൽ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുഹ്മാൻ-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കൾ മുഹ്‌സിൻ റഹ്‌മാൻ (സൗദി), മുർഷിദ (അജ്മാൻ). മരുമക്കൾ: ജബ്ബാർ പുനത്തിൽ (അജ്മാൻ), ശബാന. സഹോദരങ്ങൾ: ഹമീദ്, പരേതരായ കോയട്ടി, ബീരാൻ, പാത്തുട്ടി, കുട്ടീബി, മറിയം, സൈന. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version