Expat dead:കണ്ണൂർ സ്വദേശിയെ യുഎഇയിൽ ജെബൽ ജെയ്‌സ് മലമുകളിൽ നിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിuae 

Expat dead;റാസൽഖൈമ: വിനോദത്തിനായി റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ മലയാളി യുവാവ്​ അപകടത്തിൽ മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്​.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പൊതുഅവധി ദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെത്തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ദുബൈയിൽ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കൾ. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച രാത്രി ഷാർജയിൽനിന്നുള്ള കണ്ണൂർ വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version