Expat woman;‌മകൻ അപകടത്തിൽപ്പെട്ട് വെന്‍റിലേറ്ററിൽ; അവധി നൽകാതെ തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം. ഗൾഫിൽ പ്രവാസി വനിത അനുഭവിച്ച യാതന

Expat woman;മസ്കത്ത് ∙ എട്ടുമാസം മുൻപ് വീട്ടുജോലിക്കായി ഒമാനിലെത്തിയ എറണാകുളം സ്വദേശിയായ യുവതി നേരിട്ടത് തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം. യുവതിയുടെ മകൻ നാട്ടിൽ അപകടത്തിൽ പെട്ട് ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മകൻ വെന്‍റിലേറ്ററിലാണെന്ന് അറിഞ്ഞിട്ടും, തൊഴിലുടമ യുവതിക്ക് ലീവ് അനുവദിച്ചിരുന്നില്ല. യുവതിയെ നാട്ടിൽ പോകാൻ അനുവദിക്കാത്ത  തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് യുവതിയുടെ വീട്ടുകാർ ദുബായ് പ്രവാസി ആഷിക് റൂവിയെയും തുടർന്ന് കെഎംസിസി ട്രഷറർ മുഹമ്മദ് വാണിമേലിനെയും അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇവർ വിഷയം മസ്‌ക്കത്ത് കെഎംസിസി കെയർ വിങ്ങിനെയും തുടർന്ന് മബേല കെഎംസിസിയെയും അറിയിച്ചു. കെഎംസിസി ഇടപെട്ട് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന്, നിരന്തരമായ ചർച്ചകളിലൂടെ തൊഴിൽ ഉടമയെ സമ്മതിപ്പിക്കുകയും യുവതിയെ വീസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. നടപടിക്രമങ്ങൾക്കും ചർച്ചയ്ക്കും ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മദ് വാണിമേൽ, അനസുദ്ധീൻ കുറ്റിയാടി, അറഫാത്ത് എസ്‌.വി, കെ. ടി. അബ്ദുല്ല, സാജിർ കുറ്റിയാടി എന്നിവർ നേതൃത്വം നൽകി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version