ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍. സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലാണ് സംഭവം. ഭാര്യയെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച കേസില്‍ ബംഗ്ലാദേശ് പ്രവാസിയെ അറസ്റ്റുചെയ്തു.
ഭാര്യയെ കൂടാതെ മറ്റൊരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി അധികൃതര്‍ അറിയിച്ചു. മക്ക റീജിയൻ പോലീസ് പറയുന്നതനുസരിച്ച്, ഒരു മെയിന്റനൻസ് സ്ഥാപനം നടത്തുന്ന കമ്പനി ബസിൽ നിന്ന് യുവതി ഇറങ്ങുമ്പോഴാണ് ആക്രമണം നടന്നത്.
ഇവര്‍ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. പ്രതി ആസിഡ് ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമനടപടികൾ പുരോഗമിക്കുകയാണ്.
