Posted By Ansa Staff Editor Posted On

പ്രവാസികളെ… ഏപ്രിലിൽ യുഎഇയിലെ ഇന്ധന വില കുറയുമോ? അറിയാം

മാർച്ചിൽ ആഗോള തലത്തില്‍ താഴ്ന്ന നിലയിൽ തുടരുന്നതിനാൽ, യുഎഇയിൽ ഏപ്രിൽ മാസത്തേക്ക് പെട്രോൾ വില കുറയാൻ സാധ്യതയുണ്ട്. ഫെബ്രുവരിയിൽ ബ്രെന്‍റ് വില ശരാശരി 75 ഡോളറായിരുന്നെങ്കിൽ മാർച്ചിൽ അത് ഏകദേശം 70.93 ഡോളറായി. അടുത്ത മാസത്തേക്കുള്ള പുതിയ വിലകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

യുഎഇയിൽ പെട്രോൾ വിലയിൽ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി എല്ലാ മാസത്തിന്‍റെയും അവസാനദിവസമാണ് യുഎഇ സർക്കാർ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കുന്നത്. മാർച്ചിൽ സൂപ്പർ 98 ലിറ്ററിന് 2.73 ദിർഹവും സ്‌പെഷ്യൽ 95 ന് 2.61 ദിർഹവും ഇ-പ്ലസിന് 2.54 ദിർഹവുമായിരുന്നു വില. വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ ആഗോളതലത്തിൽ ബ്രെന്‍റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു.

ആഗോള സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വിപണി പങ്കാളികൾ മറികടക്കുമ്പോൾ അസംസ്കൃത എണ്ണ വിലയിൽ ചാഞ്ചാട്ടം വര്‍ധിച്ചേക്കാമെന്ന് ടിക്ക്മില്ലിലെ മാനേജിങ് പ്രിൻസിപ്പൽ ജോസഫ് ഡാഹ്രി പറഞ്ഞു. “വെനിസ്വേലൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് തീരുവ ചുമത്തിയതിന്‍റെയും ആഗോള ഡിമാൻഡ് ദുർബലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വർധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങളുടെ വിശാലമായ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് വിപണി പ്രതികരിച്ചത്.”

MonthSuper 98Special 95E-Plus 91
Jan-242.822.712.64
February2.882.762.69
March3.032.922.85
April3.153.032.96
May3.343.223.15
June3.143.022.95
July2.992.882.8
August3.052.932.86
September2.92.782.71
October2.662.542.47
November2.742.632.55
December2.612.52.43
Jan-252.612.52.43
February2.742.632.55
March2.732.612.54

Comments (0)

Leave a Reply

Your email address will not be published. Required fields are marked *