Posted By Ansa Staff Editor Posted On

Flight booking: നേരത്തെ ബുക്ക് ചെയ്യുന്നവരെ മണ്ടന്മാരാക്കി പുതുതന്ത്രവുമായി വിമാന കമ്പനികൾ

Flight booking: ദീപാവലി സീസണിന് ഇടയിലും പുതുതന്ത്രവുമായി വിമാന കമ്പനികൾ. നേരത്തെ ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്ക് കുറഞ്ഞ് കിട്ടുമെന്ന പഴയ പല്ലവി ഒന്നുമില്ല. അവസാനനിമിഷവും ടിക്കറ്റ് എടുക്കുന്നുവർക്ക് ഡിസ്കൗണ്ട് നൽകിയാണ് വിൽപ്പന. ഒഴിഞ്ഞ സീറ്റുകളുമായി സർവീസ് നടത്തേണ്ടി വരുമെന്നത് ഒഴിവാക്കാനാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

എന്നാൽ, വെട്ടിലായിരിക്കുന്നത് നേരത്തെ ടിക്കറ്റ് എടുത്തവരാണ്. കൂടിയ നിരക്കിലാണ് അവർക്ക് യാത്ര ചെയ്യേണ്ടിവരുന്നത്. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നതു കൊണ്ട് സാമ്പത്തിക ലാഭമില്ലെന്നാണ് വിമാന കമ്പനികളുടെ മാറിയ നയങ്ങള്‍ സൂചിപ്പിക്കുന്നത്. ഡൊമസ്റ്റിക് സെക്ടറുകളിൽ വിമാന നിരക്ക് 32 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ.

ബെംഗളൂരു- പൂനെ റൂട്ടില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള ശരാശരി ടിക്കറ്റ് നിരക്ക് 2,879 രൂപയാണ്. എന്നാല്‍, ദീപാവലി തിരക്കുകള്‍ മുന്നില്‍ കണ്ട് നേരത്തെ ബുക്ക് ചെയ്തവര്‍ക്കാകട്ടെ 3,500 രൂപക്ക് മുകളില്‍ ടിക്കറ്റ്ന വില നല്‍കേണ്ടി വന്നു. കഴിഞ്ഞ ദീപാവലി സീസൺ അപേക്ഷിച്ച് ഇത്തവണ നിരക്കുകൾ 32 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ബെംഗളൂരു- പൂനെ സെക്ടറില്‍ ശരാശരി നിരക്ക് 4,232 രൂപയായിരുന്നു. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ശ്രീനഗര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കുകളില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ഓരോ വിമാനത്തിലും പരമാവധി യാത്രക്കാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് കുറഞ്ഞ റേറ്റുകളില്‍ മുന്‍കൂട്ടിയുള്ള ബുക്കിങ് വിമാന കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *