എമിറേറ്റിലെ നിവാസികള്‍ക്ക് പകർച്ചപ്പനിക്കെതിരായ പ്രതിരോധ വാക്സിന് സൗജന്യമായി ലഭിക്കും. യു.എ.ഇയുടെ വാര്‍ഷിക ദേശീയ വാക്സിൻ കാമ്പയിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ അടുത്ത വർഷം മാര്‍ച്ച് വരെ കാമ്പയിൻ നീളും. എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വിസസ്, അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍, അബൂദബി ആരോഗ്യവകുപ്പ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത് എന്നിവർ സംയുക്തമായാണ് പ്രതിരോധ കുത്തിവെപ്പെടുക്കുക. സമൂഹത്തെ സംരക്ഷിക്കുക എന്ന വിഷയത്തിലാണ് ഇത്തവണത്തെ കാമ്പയിന് സംഘടിപ്പിക്കുന്നത്.
യു.എ.ഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും സൗജന്യമായി കുത്തിവെപ്പെടുക്കാനാവുമെന്ന് അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററിലെ പകര്‍ച്ചവ്യാധി വിഭാഗം ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അലഹ്ബാബി പറഞ്ഞു.115 ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്കു പുറമെ, അംഗീകൃത ഫാര്‍മസികള്‍ മുഖേനയും ഇൻഫ്ലുവന്‍സ് വാക്സിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.