Getting Salary Early In Uae;ശമ്പളം കിട്ടുന്നതിന് മുമ്പ് പണത്തിന് എന്തെങ്കിലും ആവശ്യം വന്നാൽ നിങ്ങള്‍ എന്ത് ചെയ്യും? സാധാരണയായി സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങുകയോ പേഴ്സണൽ ലോൺ എടുക്കുകയോ ആണ് കൂടുതൽ പേരും ചെയ്യാറുള്ളത്. എന്നാൽ ശമ്പളം കുറച്ച് നേരത്തെ ലഭിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ അത് വലിയ ഉപകാരമായി മാറുമെന്ന് ഉറപ്പാണ്. ഇന്ന് നിലവിലുള്ള സാലറി അഡ്വാൻസ് ലോണുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. യുഎഇയിൽ നിരവധി പേര്‍ സാലറി അഡ്വാൻസ് ലോണുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാലറി അഡ്വാൻസ് സേവനം നല്‍കുന്ന വിവിധ ആപ്പുകള്‍ യുഎഇയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിൽ പല ആപ്പുകളും ശമ്പളത്തിൻ്റെ 50 ശതമാനം വരെ അഡ്വാൻസ് ആയി നല്‍കാൻ തയ്യാറാകുന്നുണ്ട്. വളരെ എളുപ്പത്തിൽ പൂര്‍ത്തിയാക്കാവുന്ന നടപടിക്രമമാണ് ഈ പ്ലാറ്റ്ഫോമുകളുടെയെല്ലാം പ്രത്യേകത.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കൂടുതൽ സ്ഥാപനങ്ങളും മിനിമം 12 മാസത്തേക്കാണ് ഇൻസ്റ്റന്‍റ് പേഴ്സണൽ ലോണ്‍ നല്‍കുന്നത്. എന്നാൽ കരിയറിൻ്റെ തുടക്ക കാലത്ത് ഉയര്‍ന്ന പലിശ നല്‍കാതെ പേഴ്സണൽ ലോൺ ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ കാരണങ്ങളാലാണ് സാലറി അഡ്വാൻസ് നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്കുള്ള ജനകീയത യുഎഇയിൽ വര്‍ധിക്കുന്നത്.