Posted By Nazia Staff Editor Posted On

Gold forex;ദുബായിൽ പോയല്ല സ്വർണം വാങ്ങേണ്ടത്; ഇന്ത്യയെക്കാൾ വില കുറച്ച് സ്വർണം ലഭിക്കുന്ന രാജ്യങ്ങൾ ഇതാ

Gold forex:ലോകത്തിൽ ഏറ്റവും അധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടായിരിക്കും ഇന്ത്യക്കാർക്ക് സ്വർണത്തോട് ഇത്ര താത്പര്യം? സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരുണ്ട്. എന്നാൽ സ്വർണത്തിന് ഇന്ത്യൻ സംസ്കാരത്തിലും പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് വിവാഹങ്ങളിൽ. സ്വർണം ധരിക്കാത്ത വധു വിരളമാണ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വിവാഹങ്ങളിൽ മാത്രമല്ല, പ്രധാന ആഘോഷങ്ങളിൽ എല്ലാം സ്വർണത്തിന് പ്രധാന്യമുണ്ട്. ദസ്റ, ദീപാവലി, അക്ഷയ തൃതീയ പോലുള്ള ചടങ്ങുകൾക്കെല്ലാം ആളുകൾ സ്വർണം വാങ്ങുകയും ധരിക്കുകയും ചെയ്യും. ഈ പ്രിയം തന്നെയാണ് ഇന്ത്യയിൽ സ്വർണത്തിന്റെ വിലയിലും പ്രകടമാകുന്നത്. നാൾക്ക് നാൾ സ്വർണവില കുതിച്ചുയരുകയാണ്. എന്നാൽ ഇന്ത്യയെക്കാൾ വില കുറഞ്ഞ് സ്വർണം കിട്ടുന്ന ചില രാജ്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

ഇന്തോനേഷ്യ

ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 77,700 രൂപയാണെങ്കിൽ ഇന്തോനേഷ്യയിൽ ഇത് 71,880 രൂപയാണ്. അതായത് 1330,266 ഇന്തോനേഷ്യൻ രൂപ. അതായത് 5280 രൂപയുടെ വ്യത്യാസം.

മലാവി

പടിഞ്ഞാറൻ ആഫിക്കൻ രാജ്യമായ മലാവി. ഇവിടെ 10 ഗ്രം സ്വർണത്തിന് 1482,660.70 മലാവിയർൻ കച്വയാണ്. ഇന്ത്യൻ രൂപയിൽ 72,030 രൂപ. ഏകദേശം 5670 രൂപയുടെ വ്യത്യാസം. ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 804,000 കച്വ നൽകണം. അതായത് 38,600 രൂപ.

ഹോങ്കോങ്ങ്

ഇന്ത്യയെ പോലെയല്ല, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നവരാണ് ഹോങ്കോങ്ങുകാർ. ആചാരങ്ങളിലൊന്നും പ്രധാന്യമില്ല, മറിച്ച് ആഡംബരം എന്ന നിലയിലാണ് സ്വർണത്തെ ഇവർ പരിഗണിക്കുന്നത്. ഇവിടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 56,500 രൂപ നൽകണം. 10 ഗ്രാമിന് 72,050 എച്ച്ഡികെയാണ്. അതായത് 72,050 രൂപ. 5650 രൂപയുടെ വില വ്യത്യാസം.

കംബോഡിയ

കുറഞ്ഞ നിരക്കിൽ സ്വർണം കിട്ടുന്ന മറ്റൊരു രാജ്യമാണ് കംബോഡിയ. എന്ന് വെച്ചാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് ഇവിടെ വില. 8 ഗ്രാം സ്വർണത്തിന് 2,542,49 കെഎച്ച്ആർ നൽകണം. ഇന്ത്യൻ രൂപയിൽ 51,655 രൂപ. 10 ഗ്രാമിന് 347,378.43 കെച്ച്ആറ്‍ ആണ് നൽകേണ്ടത്.

ദുബായി, യുഎഇ

മലയാളികൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യം ഏതെന്ന് ചോദിച്ചാൽ ദുബായി എന്നായിരിക്കും ഉത്തരം. ഇന്ത്യയെക്കാൾ വളരെ കുറഞ്ഞ നിലയിൽ സ്വർണം ലഭിക്കുന്നുവെന്നത് തന്നെയാണ് ദുബായിൽ നിന്നും സ്വർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇവിടുത്തെ നികുതി നയങ്ങളാണ് വില കുറയാൻ കാരണം. ദുബായിൽ നിലവിൽ ഒരു പവൻ സ്വർണത്തിന് 2,358 ദിർഹം നൽകണം, 53,959
ഇന്ത്യൻ രൂപ. 24 കാരറ്റിന് 3180 ദിർഹം (72,840 രൂപ) നൽകണം. ഇന്ത്യക്കാൾ 4869 രൂപയുടെ വ്യത്യാസം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *