Gold price in uae; അമ്പോ, സ്വര്‍ണത്തില്‍ കുതിച്ച് യുഎഇ, പുതിയ കണക്കുകള്‍ അമ്പരപ്പിക്കും; നേട്ടം ഇങ്ങനെ

Gold price in uae; lriഅബുദാബി: കരുതല്‍ സ്വര്‍ണത്തില്‍ വന്‍ കുതിപ്പുമായി യുഎഇ. മൂല്യം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. 19.615 മില്യണ്‍ ദിര്‍ഹമായിട്ടാണ് യുഎഇയുടെ കരുതല്‍ സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിച്ചത്. ഒരു വര്‍ഷത്തിന്റെ കാലയളവില്‍ 12.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 മാര്‍ച്ചില്‍ 17.41 ബില്യണ്‍ ദിര്‍ഹമായിരുന്നു യുഎഇയിലെ കരുതല്‍ സ്വര്‍ണത്തിന്റെ മൂല്യം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുഎഇ സെന്‍ട്രല്‍ പുറത്തുവിട്ട ഏറ്റവും ഡാറ്റ പ്രകാരം കരുതല്‍ ഓരോ മാസം 9.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ഫെബ്രുവരി 17.86 ബില്യണില്‍ നിന്നുള്ള വളര്‍ച്ചയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎഇയുടെ കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ കാര്യത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടായിട്ടുണ്ട്.

2019 അവാസനിക്കുമ്പോള്‍ 4.044 മില്യണ്‍ ദിര്‍ഹത്തിന്റെ മൂല്യമായിരുന്നു ഉണ്ടായിരുന്നത്. 2018ല്‍ ഇത് വെറും 1.134 ബില്യണ്‍ ദിര്‍ഹമായിരുന്നു. ഓരോ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ സ്വര്‍ണത്തിന് സാധിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ മൂല്യമിടിയാതെ നിലനില്‍ക്കാനുള്ള കഴിവും സ്വര്‍ണത്തിനുണ്ട്. അതാണ് എല്ലാ കാലത്തും സ്വര്‍ണത്തെ പ്രിയപ്പെട്ടതാക്കുന്നത്.

സ്വര്‍ണത്തിന്റെ വില അതുപോലെ കറന്‍സിയുടെ കരുത്തിനെയും ബാധിക്കും. യുഎസ് ഡോളറുമായുള്ള വിപരീത ബന്ധമാണ് സ്വര്‍ണത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നത്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന്റെ വില കൂടും. നേരത്തെ യുഎഇ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കര്‍ശനമായ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ പേരിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വര്‍ണ ആഭരണ രൂപത്തിലാക്കിയതിന് പുറമേ ഡയമണ്ടും മറ്റ് രത്‌നക്കല്ലുകളും മുത്തും പതിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് വ്യാപകമായ സാഹചര്യത്തില്‍ നടപടിയെന്ന് വ്യാപകമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രണം ബാധകമല്ലാത്തത്. സ്വതന്ത്ര വ്യാപാരകരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ എത്തിക്കുമ്പോള്‍ ഡ്യൂട്ടി ഈടാക്കിയിരുന്നില്ല. ഡ്യൂട്ടി അടച്ചും സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്.

എന്നാല്‍ അസാധാരണമായി ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വാണിജ്യ മന്ത്രാലയം തീരുമാനിച്ചത്.്50 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണമാണ് ഇറക്കമതി ചെയ്തിരുന്നതെങ്കില്‍ നിലവില്‍ അത് 1.5 ബില്യണ്‍ ഡോളറിന്റേതായി വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ മുപ്പത് ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. 52 ദശലക്ഷം ഡോളറില്‍ നിന്ന് 1551 ദശലക്ഷമായിട്ടാണ് വര്‍ധിച്ചത്. അതേസമയം യുഎഇയില്‍ സ്വര്‍ണ നിരക്കുകളില്‍ കാര്യമായ മാറ്റമാണ്. 24 ക്യാരറ്റ് സ്വര്‍ണത്തിന് 2.326.53 യുഎസ് ഡോളറാണ് വില. ഇത് ഒരു ഔണ്‍സിന്റെ വിലയാണ്. 10 ഗ്രാമിന് 7,47.98 ഡോളറാണ് ഇന്നത്തെ വില. 22 ക്യാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 6,85.65 ഡോളറുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version