Gold rate in UAE; യുഎഇയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്വർണവില പുതിയ സർവകാല റെക്കോഡിലെത്തിയെങ്കിലും ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ ഇടിഞ്ഞു.

ചൊവ്വാഴ്ച രാവിലെ, യുഎഇ സമയം 9 മണിക്ക്, 24K, 22K എന്നിവ ഗ്രാമിന് 2 ദിർഹം കുറഞ്ഞ് യഥാക്രമം 354 ദിർഹമായും 329.25 ദിർഹമായും കുറഞ്ഞു. മറ്റ് വകഭേദങ്ങളിൽ, 21K, 18K എന്നിവ യഥാക്രമം ഗ്രാമിന് 315.75 ദിർഹത്തിലും 270.75 ദിർഹത്തിലും ആരംഭിച്ചു. ഇന്നലെ വൈകുന്നേരം മഞ്ഞലോഹം ഔൺസിന് 2,956.15 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.