സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറഞ്ഞതോടെ കള്ളക്കടത്തും കുറഞ്ഞതായി കണക്കുകൾ. കേന്ദ്ര ബജറ്റില്‍ 15 ശതമാനത്തില്‍ നിന്നും ആറ് ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതില്‍ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി വരുമ്പോള്‍ 9 ലക്ഷം രൂപയില്‍ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭം ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്ന് ലക്ഷം രൂപ മാത്രമായി ചുരുങ്ങിയതയോടെയാണ് വളരെയധികം പേര്‍ അതില്‍ നിന്നും പിന്മാറിയത്.
സ്വര്‍ണത്തിന്റെ നികുതി മൂന്ന് ശതമാനത്തില്‍ നിന്നും പകുതിയായി കുറച്ചാല്‍ സമാന്തര സ്വര്‍ണ വ്യാപാരത്തെ കടിഞ്ഞാണ്‍ ഇടാനും നികുതി വരുമാനം കൂട്ടാനും സഹായിക്കുമെന്ന് ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍(GJC) ദേശീയ ഡയറക്ടർ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. ദുബൈയിലെ സ്വര്‍ണ വ്യാപാരത്തില്‍ 20 ശതമാനത്തിലധികം ഇടിവ് വന്നതായും വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ദുബൈയില്‍ നിന്നും നേരത്തെ സ്വര്‍ണ്ണം കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുമ്പോള്‍ ഒരു പവന് 5,000 രൂപയ്ക്ക് അടുത്ത് ലാഭം ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഇത് ആയിരം രൂപയില്‍ താഴെ മാത്രമായി ചുരുങ്ങിയതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട്.