Golden visa rules;പ്രവാസികൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം; അപേക്ഷിക്കുന്ന എല്ലാവർക്കും ഗോൾഡൻ വിസ ലഭിക്കുമോ?

Golden visa rules;അബുദാബി: യുഎഇയുടെ സാമ്പത്തിക, സാമൂഹിക വികസന രംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് ആദരപൂർവം സമ്മാനിക്കുന്നതാണ് ഗോൾഡൻ വിസ. ഇത് ലഭിക്കുന്നവർക്ക് യുഎഇ പൗരന്റെ സ്‌പോൺസർഷിപ്പില്ലാതെ തന്നെ 10 വർഷക്കാലംവരെ യുഎഇയിൽ തങ്ങാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഗോൾഡൻ വിസ ലഭിക്കുന്നയാളുടെ കുടുംബാംഗങ്ങൾ, ബിസിനസ് പാർട്ണർ എന്നിവർക്കും ഇതേ വിസ ലഭിക്കും. പ്രശസ്തരായ സെലിബ്രിറ്റികൾ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രമേഖലയിലടക്കം പ്രാഗത്ഭ്യം തെളിയിച്ചവർ, മിടുമിടുക്കരായ വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഗെയിമർ, അദ്ധ്യാപകർ, വോളന്റിയർമാർ തുടങ്ങിയവ‌ർക്ക് ഗോൾഡൻ വിസ നൽകാറുണ്ട്.

ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങൾ

ഗോൾഡൻ വിസയുള്ളവർക്ക് പങ്കാളികൾ, കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് റസിഡൻസ് പെർമിറ്റുകൾ സ്പോൺസർ ചെയ്യാൻ സാധിക്കും. ആൺമക്കളെ സ്‌പോൺസർ ചെയ്യുന്നതിനുള്ള പ്രായപരിധി 18ൽ നിന്ന് 25 ആക്കി ഉയർത്തിരുന്നു. അവിവാഹിതരായ പെൺമക്കൾക്ക് പ്രായപരിധിയില്ല. കൂടാതെ, ഗാർഹിക തൊഴിലാളികളുടെ എണ്ണം സ്പോൺസർ ചെയ്യുന്നതിനും പരിധിയില്ല.

ഇടയ്ക്കിടെ വിസ പുതുക്കാതെ തന്നെ പ്രവാസികൾക്ക് ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപത്തിനുമുള്ള അവസരം, മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകൾ എന്നിവയാണ് ഗോൾഡൻ വിസയുടെ മറ്റ് പ്രത്യേകതകൾ.

ഗോൾഡൻ വിസാ അപേക്ഷ തള്ളിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ

  • ഒരേ കമ്പനിയിലെ എക്‌സ്‌പിരീയൻസിന്റെ കുറവ്. അപേക്ഷകൻ ഒരേ കമ്പനിയിൽ കുറഞ്ഞത് രണ്ട് വർഷം ജോലി ചെയ്തിരിക്കണം. മാത്രമല്ല, പ്രസ്‌തുത കമ്പനിയിൽ കുറഞ്ഞത് പത്ത് തൊഴിലാളികൾ ഉണ്ടായിരിക്കണം.
  • വിസയിലെ തെറ്റായ തൊഴിൽ പരാമർശം
  • തൊഴിൽ ഡിഗ്രിയിലെ കൃത്യതയില്ലായ്മ
  • യോഗ്യമല്ലാത്ത പോസ്റ്റ്
  • യോഗ്യമല്ലാത്ത വേതനം
  • അപൂർണമായ വിദ്യാഭ്യാസ രേഖകൾ
  • രേഖകളിലെ തെറ്റുകൾ
  • ഇമിഗ്രേഷൻ, വിസ രേഖകളിലെ തെറ്റുകൾ
  • സാമ്പത്തിക സ്ഥിതി തെളിയിക്കാൻ കഴിയാത്തത്
  • ക്രിമിനൽ കുറ്റങ്ങൾ
  • നോമിനേഷൻ ലെറ്റർ ഇല്ലാത്തത്
  • പ്രത്യേക കഴിവുകൾ തെളിയിക്കാൻ പറ്റാത്തത്
  • നിക്ഷേപ വിവരങ്ങൾ കൃത്യമല്ലാത്തത്
  • പങ്കാളിത്ത നിക്ഷേപത്തിലെ കൃത്യതയില്ലായ്മ
  • ഡിപ്പോസിറ്റ് ഇൻവെസ്റ്റർ
  • റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ
  • ടാക്‌സ് കളക്ഷൻ ഇൻവെസ്റ്റർ

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version