Google crome;അബുദബി:യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലാണ് നിർദേശം നൽകിയത്. ഡാറ്റാ മോഷണമോ, വൈറസ് ആക്രണമോ ഒഴിവാക്കാൻ അപ്ഡേഷൻ നടത്തണമെന്ന് സെക്യൂരിറ്റി കൗൺസിൽ നിർദേശിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സൈബർ ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ രാജ്യത്തെ ഉപയോക്താക്കൾ തങ്ങളുടെ സിസ്റ്റങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ജൂലൈ 15ന് സെക്യൂരിറ്റി കൗൺസിൽ അഭ്യർത്ഥിച്ചിരുന്നു. 2023-ൻ്റെ മൂന്നാം പാദത്തിൽ രാജ്യത്തെ 56 ശതമാനം ബിസിനസ്സുകളും,കമ്പനികളും ഡാറ്റാ മോഷണം നേരിട്ടതായി റിപ്പോർട്ട്.