Gpay new updation:വീട്ടിലിരുന്നുകൊണ്ട് ഗൂഗില്‍ പേ വഴി എല്ലാ ട്രാന്‍സാക്ഷനും ചെയ്യുന്ന രീതിയാണ് ഇന്ന് ഭൂരിഭാഗം ആളുകള്‍ക്കുമുള്ളത്. സമയവും ലാഭം ഒപ്പം അവിടം വരെ പോകാനുള്ള ബുദ്ധിമുട്ടും കുറയും. വൈദ്യുതി, വാട്ടര്‍ ബില്ല് അടയ്ക്കല്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ വഴി ചെയ്യുന്നതിന്റെ ഉദ്ദേശവും അതുതന്നെയാണ്. ഒരു രൂപ പോലും ചിലവില്ലാതെ ബില്ലടയ്ക്കാം. എന്നാല്‍ ഇനി മുതല്‍ അങ്ങനെയായിരിക്കില്ല. ഇനി മുതല്‍ ചെലവേറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതായത് വൈദ്യുത ബില്‍, ഗ്യാസ് പേയ്‌മെന്റ് തുടങ്ങിയ ലോ വാല്യു ട്രാന്‍സാക്ഷനുകള്‍ക്ക് ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള പേയ്‌മെന്റുകള്‍ക്ക് വിനിമയ മൂല്യത്തിന്റെ 0.5% മുതല്‍ 1% വരെ ഫീസും, ജി.എസ്.ടിയും അടക്കം ഈടാക്കും.
അതേസമയം ഇതുസംബന്ധിച്ച് ഗൂഗിള്‍ പേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആദ്യമായിട്ടല്ല യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് ഗൂഗിള്‍ പേ ഫീസ് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊബൈല്‍ റീചാര്‍ജ്ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് കമ്പനി ചുമത്തിയുരുന്നു. അതുകൊണ്ടുതന്നെ ബില്‍ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന വാര്‍ത്ത തള്ളിക്കളയാനാകില്ല.
ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് വാട്ടര്‍, ഇലക്ട്രിസിറ്റി, പൈപ്പ്ഡ് ഗ്യാസ് തുടങ്ങിയവയുടെ ചാര്‍ജ്ജുകള്‍ തുടങ്ങിയവ അടയ്ക്കുമ്പോള്‍ മറ്റൊരു പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയും കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. യു.പി.ഐ & ബില്‍ പേയ്‌മെന്റ്, റീചാര്‍ജ്ജുകള്‍ക്ക് 1 രൂപ മുതല്‍ 40 രൂപ വരെയാണ് പേടിഎം ഈടാക്കുന്നത്.
രാജ്യത്തെ യു.പി.ഐ വിനിമയങ്ങളില്‍ 37% വിപണി പങ്കാളിത്തമാണ് ഗൂഗിള്‍ പേയ്ക്കുള്ളത്. 2025 ജനുവരിയില്‍ മാത്രം ഫോണ്‍ പേ വഴി 8.26 ലക്ഷം കോടി രൂപയുടെ വിനിമയങ്ങളാണ് നടന്നത്.
രാജ്യത്ത് യു.പി.ഐ വിനിമയങ്ങള്‍ അതിവേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നത്. 2025 ജനുവരിയില്‍ മാത്രം ആകെ 16.99 ബില്യണ്‍ എന്ന നമ്പറിലേക്കാണ് എത്തി നില്‍ക്കുന്നത്. ഇത്തരത്തില്‍ 23.48 ലക്ഷം കോടി രൂപയുടെ വിനിമയങ്ങളാണ് നടന്നത്. ഇത് തൊട്ടു മുമ്പത്തെ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 39% വര്‍ധനവാണ്.
