Hajj; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്: ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർ​ഗ നിർദേശങ്ങൾ

ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല. തീർഥാടകർ ചെറിയ ബാ​ഗുകൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ബാ​ഗുകൾ അകത്തേക്ക് കയറ്റുന്നതിന് നിയന്ത്രണമുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കൂടാതെ കുട്ടികളുടെ സ്ട്രോളർ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്. ഹജ്ജ് അനുഷ്ടാനങ്ങൾ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പം പൂർത്തീകരിക്കാൻ നിർദേശങ്ങൾ പാലിക്കേണ്ടതി​ന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version