Posted By Nazia Staff Editor Posted On

സ്വന്തം വിസർജ്യം കഴിക്കും, വെള്ളം കുടിക്കില്ല, ഒടുക്കത്തെ ആയുസ്സും; ഒരു പ്രത്യേകതരം ജീവിതം..

വിചിത്രരൂപവും അസാധാരണ ജീവിതരീതിയുമുള്ള ചില ജന്തുക്കൾ നമ്മുടെ ചുറ്റുപാടിലുണ്ട്. അത്തരത്തിലൊരു ജീവിയാണ് നേക്കഡ്മോൾ റാറ്റ്. തൊലി ഉരിഞ്ഞെടുത്ത പോലെ കാണപ്പെടുന്ന ഈ ജീവിക്ക് നിരവധി സവിശേഷതകളാണുള്ളത്. നേക്കഡ്മോൾ റാറ്റിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ പരിചയപ്പെടാം..

മണൽ നായ്കുട്ടിയെന്ന് അറിയപ്പെടുന്ന ഒരുതരം എലിയാണിത്. പിങ്ക് നിറമാണ് ശരീരത്തിന്. കിഴക്കൻ ആഫ്രിക്കയിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്. വലിയ പല്ലുകളും രോമമില്ലാത്ത ശരീരവുമാണ് ഇതിന്റെ പ്രത്യേകത.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പല്ല്

മനുഷ്യന്റെ പല്ലുകൾ പോലെയല്ല. നേക്കഡ്മോൾ റാറ്റിന് അവയുടെ ഓരോ പല്ലും പ്രത്യേകം ചലിപ്പിക്കാൻ കഴിയും. ഇഷ്ടമുള്ള പല്ല് ഉപയോ​ഗിച്ച് ഭക്ഷണം അകത്താക്കാം. ചോപ്സ്റ്റിക്കുകൾ പോലെ പല്ലുകൾ പ്രവർത്തിക്കും.

വെള്ളം കുടിക്കില്ല

​​വെള്ളം കുടിക്കാതെ അതിജീവിക്കാൻ കഴിയുന്ന അപൂർവം ജന്തുക്കൾ മാത്രമേ ഭൂമിയിലുള്ളൂ. അവയിലൊന്നാണ് ഈ ജീവി. സസ്യങ്ങളാണ് പ്രധാന ഭക്ഷണം എന്നതിനാൽ ആഹാരത്തിൽ നിന്ന് തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഭാരമില്ല

ജനിച്ചുവീഴുന്ന നേക്കഡ്മോൾ റാറ്റിന്റെ ഭാരം ഒരു പൈസയുടെ തൂക്കത്തേക്കാൾ കുറവായിരിക്കും. ഒറ്റ പ്രസവത്തിൽ 12 മുതൽ 28 കുഞ്ഞുങ്ങൾ വരെ ജനിക്കും. വലിയൊരു കൂട്ടത്തിന് വേണ്ടി ഒറ്റ പെൺ റാറ്റ് മാത്രമേ കാണുകയുള്ളൂ. ഇതിനെ ക്വീൻ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഭാരം താടികൾക്ക്

റാറ്റിന്റെ ആകെ ഭാരത്തിൽ കാൽഭാ​ഗവും വരുന്നത് താടിയിലാണ്. മണ്ണ് കുഴിച്ച് ആഹാരം തേടിപോകുന്നതിന് ഇവയെ സഹായിക്കുന്നത് ബലമുള്ള താടികളും പല്ലുകളുമാണ്.

30 വയസ്

സാധാരണ എലികളെ പോലെ 2-3 വർഷമല്ല ഇവയുടെ ആയുസ്. 30 വർഷത്തോളം ജീവിക്കുന്ന നേക്കഡ്മോൾ റാറ്റുകളുണ്ട്.

കാഴ്ചയില്ല

അന്ധരാണിവ. ​ഗന്ധവും ശബ്ദങ്ങളും ഉപയോ​ഗിച്ചാണ് പലതും തിരിച്ചറിയുന്നതും സഹജീവികളോട് ആശയവിനിമയം നടത്തുന്നതും.

വിസർജ്യം കഴിക്കും

coprophagy അഥവാ മലം കഴിക്കുന്ന രീതി പിന്തുടരുന്ന ജന്തുക്കളാണിത്. സ്വന്തം വിസർജ്യം തന്നെ ഇവ കഴിക്കുന്നു.

മലർന്ന് കിടപ്പ്

പൊതുവെ ജീവികൾ മലർന്ന് കിടക്കുന്നത് ജീവനില്ലാതാകുമ്പോഴാണ്. എന്നാൽ റാറ്റുകൾ ഉറങ്ങാൻ വേണ്ടിയാണ് മലർന്നുകിടക്കാറുള്ളത്. ഇവ കമിഴ്ന്ന് കിടന്ന് ഉറങ്ങാറില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *