Posted By Ansa Staff Editor Posted On

ബഹുനിലകെട്ടിടങ്ങൾ നിലം പൊത്തി! മ്യാൻമറിൽ ഉണ്ടായത് വൻ ഭൂചലനം: തായ്ലൻഡിലും നാശനഷ്ടം

മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ശക്തമായ തുടർചലനങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തേക്ക് ഓടി. ഭൂചലനത്തിന്റെ പ്രകമ്പനം തായ്ലൻഡിലും അനുഭവപ്പെട്ടു.

വൻ ഭൂകമ്പത്തിന്റെ ഫലമായി നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്. തായ്ലൻഡിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾ ആടിയുലഞ്ഞതിനാൽ ആളുകളെ ഒഴിപ്പിച്ചു. ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മണ്ടാലെ നഗരത്തിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റ പ്രഭവകേന്ദ്രം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *