Upi payment;നെറ്റില്ലാതെ എത്ര രൂപ വരെ അയക്കാം; ആർബിഐ പരിധി ഉയർത്തിയത് അറിഞ്ഞോ

Upi payment;മുംബൈ; യുപിഐ വാലറ്റ് വഴിയുള്ള ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ ഇടപാടുകളിലൂടെ ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള പരിധി 500 രൂപയിൽ നിന്ന് 1000 രൂപയായാണ് ഉയർത്തിയത്. യുപിഐ വാലറ്റ് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായും ഉയർത്തിയിട്ടുണ്ട. ഫീച്ചർഫോൺ ഉപയോഗിക്കുന്നവർക്കുള്ള യുപിഐ ഇടപാട് പരിധിയും 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തി. കൂടുതൽ പേരിലേക്ക് ഡിജിറ്റൽ പണമിടപാട് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കങ്ങൾ. 40 കോടിയോളം വരുന്ന ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കാണ് സ്മാർട്ട് ഫോണോ ഇന്റർനെറ്റോ ഇല്ലാതെ ഇതോടെ വലിയ തുകയ്ക്ക് യുപിഐ ഇടപാട് നടത്താൻ സാധിക്കുക.ഒക്ടോബർ 7 ന് നടത്തിയ ആർബിഐയുടെ ധനനയ സമിതിയുടെ യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉണ്ടായത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യുപിഐ

24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ ലൈവായി പണിമിടപാട് പൂർത്തിയാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഓൺലൈൻ പോയ്‌മെന്റ് ആപ്ലിക്കേഷനുകളായ ഗൂഗിൾപേ, പേടിഎം,ഫോൺ പേ എന്നിവയൊക്കെ യുപിഐ പ്ലാറ്റ്‌ഫോം മുഖേനയാണ് പ്രവർത്തിക്കുന്നത്.

യുപിഐ ലൈറ്റ്

2022 സെപ്തംബറിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിആ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ സംവിധാനത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണിത്. ചെറിയ പണമിടപാടുകൾ അതിവേഗത്തിൽ നടത്താനായാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഇടപാട് പൂർത്തിയാക്കാനായി ഇന്റർനെറ്റ് സേവനം ആവശ്യമില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version