
How to apply business visa in uae:യുഎഇയിൽ ബിസിനസ് മോഹമുണ്ടോ; സിംപിളായി നേടാം ബിസിനസ് വിസ; എങ്ങനെ അപേക്ഷിക്കാം?
How to apply business visa in uae:യുഎഇ : യുഎഇയിൽ പുതിയൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി ‘ബിസിനസ് ഓപ്പര്‍ച്യുണിറ്റീസ് വിസ’എന്ന പേരിൽ ഒരു വിസ യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അവതരിപ്പിച്ചിട്ടുണ്ട്. യുഎഇയിലെ നിക്ഷേപ സാധ്യതകള്‍ അടുത്ത് അറിയാൻ വ്യക്തികളെ സഹായിക്കുന്ന ഒരു സിംഗിൾ മൾട്ടിപ്പിൾ എൻട്രി വിസ കൂടിയാണ് യുഎഇയുടെ ഈ ബിസിനസ് വിസ.അതേസമയം ഒരു സ്‌പോണ്‍സറുടെയും ആവശ്യമില്ലാതെ തന്നെ വ്യക്തികള്‍ക്ക് നേരിട്ട് ബിസിനസ് വിസയ്ക്കായി അപേക്ഷിക്കാനും സാധിക്കും. യുഎഇയിലെ എല്ലാ എമിറേറ്റുകളും വിസ നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള എമിഗ്രേഷന്‍ അതോറിറ്റിയാണ് ഐസിപി. അതിനാൽ യുഎഇയിലെ രജിസ്റ്റര്‍ ചെയ്ത ടൈപ്പിംഗ് സെന്ററുകള്‍ വഴിയും ആവശ്യക്കാർക്ക് ബിസിനസ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

അവശ്യമായ രേഖകൾഅപേക്ഷകന്റെ പാസ്‌പോര്‍ട്ടിന്റെ ഒരു കോപ്പി, യുഎഇയിലെ താസമസ്ഥലത്തിന്റെ വിലാസം തെളിയിക്കുന്ന രേഖ ( ഹോട്ടലിലാണ് താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ റിസര്‍വേഷന്‍ വിശദാംശങ്ങള്‍ നൽകിയാൽ മതിയാകും), ഒപ്പം സമീപകാലത്തെടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് , ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് , യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമായി വരും. അതേസമയം അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ഡാറ്റയെ ആശ്രയിച്ച് നിര്‍ബന്ധിതമോ ഓപ്ഷണല്‍ ഡോക്യുമെന്റുകളോ വ്യത്യാസപെടാൻ സാധ്യത ഏറെയാണ്.
യുഎഇ ബിസിനസ്സ് വിസയുടെ ഫീസ് വിവരങ്ങൾ
60 ദിവസത്തേക്കുള്ള വിസയ്ക്കാണ് അപേക്ഷിക്കുന്നത് എങ്കിൽ 1,555 ദിർഹമാണ് ചെലവ്. വിസ 90 ദിവസത്തേയ്ക്കുള്ളതാണെങ്കിൽ 1,675 ദിർഹമാണ് നൽകേണ്ടി വരിക. 120 ദിവസത്തേക്ക് അപേക്ഷിക്കുന്ന വിസയാണ് എങ്കിൽ 1,795 ദിർഹവും നൽകേണ്ടി വരും. ഇതിൽ റിക്വസ്റ്റ് ഫീസ്, ഇഷ്യൂ ഫീസ് ,സെക്യൂരിറ്റി ഡെപ്പോസിറ്റ് ഫീസ്, ഇസര്‍വീസസ് ഫീസ് , ഐസിപി ഫീസ് , വിസ ഇന്‍ഷുറന്‍സ് ഫീസ് എന്നിവ ഉൾപ്പെടും.
എങ്ങനെ അപേക്ഷിക്കാം?
ആദ്യം ഐസിപിയുടെ സ്മാര്‍ട്ട് സര്‍വീസസ് പോര്‍ട്ടലായ smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ശേഷം ‘പബ്ലിക് സര്‍വീസസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘എക്‌സ്‌പ്ലോറിംഗ് ബിസിനസ് ഓപ്പര്‍റ്റിയൂണിറ്റീസ്’ എന്നതില്‍ ക്ലിക് ചെയ്യുക. ശേഷം നിങ്ങൾക്ക് എത്ര ദിവസത്തേക്കുള്ള വിസയാണ് ആവശ്യം എന്നത് നോക്കി വിസയുടെ തരം തിരഞ്ഞെടുക്കുക ‘സ്റ്റാര്‍ട്ട് സര്‍വീസ്’ എന്നത്തിൽ ക്ലിക്ക് ചെയ്ത് , ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നൽകുക. ശേഷം നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കുക. ആവശ്യമെങ്കില്‍, നിങ്ങളുടെ പേര് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നൽകാവുന്നതാണ്.
അറബിക് പതിപ്പ് സിസ്റ്റം ഓട്ടോഫില്‍ ചെയ്യുന്നതായിരിക്കും. യുഐഡി നമ്പര്‍ , വിസ പ്രോസസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എമിറേറ്റ് എന്നിവ കൂടി പൂരിപ്പിച്ച് നൽകണം. ശേഷം പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, വ്യക്തിഗത, കുടുംബ വിവരങ്ങള്‍, യോഗ്യതകള്‍ എന്നിവയും നൽകേണ്ടതുണ്ട്. അവസാനമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്കൊപ്പം നിങ്ങളുടെ യുഎഇ, അന്താരാഷ്ട്ര വിലാസം കൂടി നൽകുക, അപേക്ഷ അവലോകനം ചെയ്ത് ഫീസടയ്ക്കുക. അപേക്ഷിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി ഒരു റഫറന്‍സ് നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.

Comments (0)