How to book flight ticket;വിമാന ടിക്കറ്റ് ബുക്ക് ചെയ്യല്‍ ഇനി ഈസിയാണ്; പുതിയ സാങ്കേതിക വിദ്യയുമായി എയർലൈൻ

How to book flight ticket;വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി ഏറെ ഈസിയാണ്. വിമാനങ്ങളുടെ ബുക്കിങ് ഉള്‍പ്പടെ ലളിതമാക്കുന്ന സാങ്കേതിക വിദ്യയായ ന്യൂഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

‘എന്‍ഡിസി നടപ്പിലാക്കുന്നത് എയര്‍ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ബുക്കിങ് അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും യാത്രക്കാര്‍ക്ക് എന്‍ഡിസിയിലൂടെ അറിയാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ലളിതവും സുതാര്യവുമായി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമാകും. ട്രാവല്‍ ഏജന്റുമാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ndc.airindia.com സന്ദര്‍ശിക്കാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന്റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും, നൂതനമായ ഉല്‍പന്നങ്ങളും അവതരിപ്പിക്കുവാന്‍ എയര്‍ലൈനുകളെ എന്‍ഡിസി സഹായിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *