Dubai rta fine: ദുബൈ: റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) നൽകുന്ന സേവനങ്ങളുടെ ഫീസ് തവണകളായി അടയ്ക്കാൻ ദുബൈയിൽ സൗകര്യമൊരുങ്ങുന്നു. ഷോപ്പിങ്, സാമ്പത്തിക ആപ്പായ ടാബിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. അടുത്താഴ്ച മുതൽ ആർ.ടി. എയുടെ കിയോസ്കുകളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ആർ. ടി.എ ഡിജിറ്റൽ സർവിസ് ഡയരക്ടർ മീറ അൽ ശൈഖ് പറഞ്ഞു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വാഹന ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, പിഴ അടയ്ക്കൽ തുടങ്ങിയവക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. രാജ്യത്ത് സേവന ഫീസ് തവണകളായി അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ സ്ഥാപനങ്ങളിലൊന്നാണ് ആർ.ടി.എയെന്നും മീറ അൽ ശൈഖ് വ്യക്തമാക്കി. ആർ.ടി.എക്ക് 30 കിയോസ്കുകളാണുള്ളത്. ഇവയിലുടെ ഒരു മിനുട്ടിനുള്ളിൽ സേവനം പൂർത്തീകരിക്കാൻ ഉപയോക്താവിന് സാധിക്കും. ആഗോള തലത്തിൽ 40,000ത്തിലേറെ ബ്രാൻഡുകളും ചെറുകിട ബിസിനസ് സംരംഭകരും ടാബി ആപ്പ് ഉപയോഗിക്കുന്നുണ്ട്. യു.എ.ഇക്ക് പുറമെ സഊദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലും ടാബി പ്രചാരത്തിലുണ്ട്.