UAE Lottery; എങ്ങനെ കോടീശ്വരനാകാം;വിജയ നമ്പറുകൾ എങ്ങനെ തെരഞ്ഞെടുത്തു? ഏറ്റവും പുതിയ യുഎഇ ലോട്ടറി കോടീശ്വരൻ വെളിപ്പെടുത്തുന്നു

UAE Lottery അബുദാബി: വിജയ നമ്പറുകള്‍ എങ്ങനെ തെരഞ്ഞെടുത്തെന്ന് വെളിപ്പെടുത്തുകയാണ് യുഎഇ ലോട്ടറിയുടെ കോടീശ്വരന്‍. ഫിലിപ്പീൻസിലെ മനിലയിൽ നിന്നുള്ള ബ്യൂറെഗാര്‍ഡ് ലിമിന്‍ ദീർഘകാലമായി യുഎഇയിലാണ് താമസം.

2024 നവംബറിൽ യുഎഇ ലോട്ടറി അവതരിപ്പിച്ചതിന് ശേഷം 1 മില്യൺ ദിർഹം നേടുന്ന രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറി. തന്‍റെ വിജയ സംഖ്യകൾ എങ്ങനെ തെരഞ്ഞെടുത്തെന്ന് ലിം പങ്കുവെച്ചു. “ഞാന്‍ തെരഞ്ഞെടുത്ത സംഖ്യകൾ എനിക്ക് വ്യക്തിപരമായി പ്രധാനപ്പെട്ടതായിരുന്നു; അവ എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആൺമക്കളുടെയും ജനന തീയതികളായിരുന്നു,” അദ്ദേഹം പറഞ്ഞു. വിജയിച്ചതിനുശേഷം തന്റെ പ്രഥമ പരിഗണന കുടുംബത്തെ സഹായിക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി

അപ്രതീക്ഷിതമായെത്തിയ ഭാഗ്യം തനിക്കും കുടുംബത്തിനും സമാധാനവും ശാശ്വത സുരക്ഷയും നല്‍കിയതായി ലിം പറയുന്നു. “ആദ്യം മനസിൽ വന്നത് സ്ഥിരമായ മാസവരുമാനം ഉണ്ടാക്കുന്നതിനായി ബിസിനസിൽ നിക്ഷേപിക്കുക എന്നതായിരുന്നു. അത് കാലക്രമേണ സ്ഥിരമായി പിന്തുണയ്ക്കുമെന്ന്” അദ്ദേഹം പറഞ്ഞു. “ബാക്കിയുള്ളത് മക്കളുടെ ഭാവിക്കായി നീക്കിവയ്ക്കാൻ പദ്ധതിയിടുന്നു. അവരുടെ വിദ്യാഭ്യാസത്തിനായാലും ഒരു ബിസിനസിനായാലും അല്ലെങ്കിൽ അവരെ ജീവിതത്തിൽ ആരംഭിക്കാൻ സഹായിക്കുന്നതിനായാലും. വളരെക്കാലത്തിനുശേഷം ആദ്യമായി, എനിക്ക് ശാന്തമായി ശ്വസിക്കാൻ കഴിയുന്നതായി എനിക്ക് തോന്നുന്നു”, ലിം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version