ലിമിറ്റഡ് എഡിഷൻ വെള്ളി നാണയം പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്

എമിറാത്തി കവി സുൽത്താൻ ബിൻ അലി അൽ ഒവൈസിന്റെ (1925-2025) 100-ാം വാർഷികത്തോടനുബന്ധിച്ച്, യുഎഇ സെൻട്രൽ ബാങ്ക് (CBUAE) സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഇപ്പോൾ ലിമിറ്റഡ് എഡിഷൻ വെള്ളി സ്മാരക നാണയം പുറത്തിറക്കിയിട്ടുണ്ട്.

യുഎഇയിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും സ്വാധീനമുള്ള സാഹിത്യകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അൽ ഒവൈസിന് യുനെസ്കോയുടെ അംഗീകാരം ലഭിച്ചതിനോട് അനുബന്ധിച്ചാണ് ഈ സംരംഭം. 1987-ൽ സ്ഥാപിതമായ അഭിമാനകരമായ സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ അവാർഡുമായി അൽ ഒവൈസിന്റെ പേര് അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. മികച്ച അറബ് എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കുന്നത് തുടരുകയും സാംസ്കാരിക മേഖലയിലെ അദ്ദേഹത്തിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ അവാർഡ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version