UAE Police; വെള്ളമടിച്ച് പോലീസിനെ കൈയേറ്റം ചെയ്ത യുവതിക്ക് സംഭവിച്ചത്…

പൊതു സ്ഥലത്ത് മദ്യപിക്കുകയും പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത അറബ് വംശജയായ യുവതിക്കെതിരെ കേസെടുത്ത് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. പൊതു സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം വെക്കുകയും മോശം വാക്കുകൾ ഉപയോ​ഗിച്ച് പോലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും പറഞ്ഞുകൊണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി യുവതി രം​ഗത്തെത്തി. ഇതേത്തുടർന്ന് അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ ചുമത്തിയിരുന്ന കാര്യങ്ങൾ തെളിയിക്കപ്പെട്ടു.

പ്രവാസികളെന്നോ പൗരന്മാരെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും നിയമം ലംഘിക്കുന്നവർ തക്കതായ ശിക്ഷയ്ക്ക് അർഹതപ്പെട്ടവരാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version