India Flight ticket price hike: ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് എയർലൈനുകൾ: പ്രവാസികൾക്കിത് തിരിച്ചടിയോ?

വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതി​ന്റെ ഭാ​ഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആ​ഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി സംരക്ഷണ ഫീസ് ഏർപ്പെടുത്താമെന്ന ആശയം യൂറോപ്യൻ യൂണിയൻ മുന്നോട്ട് വച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പരിസ്ഥിതി ചാർജ് എന്ന പേരിൽ ജർമനിയുടെ ദേശീയ വിമാന കമ്പനി ലുഫ്താൻസ പണമീടാക്കി തുടങ്ങി. 72 യൂറോ (ഏകദേശം 6500 രൂപ) ആണ് പരിസ്ഥിതി ചാർജായി ഈടാക്കുന്നത്. എയർ ഫ്രാൻസ് കെഎൽഎം സുസ്ഥിര വ്യോമയാന ഇന്ധനം (എസ്എഎഫ്) ഉപയോഗിക്കുന്നതിനായി ബിസിനസ് ക്ലാസ് യാത്രകൾക്ക് 12 യൂറോയും (1080 രൂപ) ഇക്കോണമിയിൽ 4 യൂറോയും (360 രൂപ) അധികമായി ഈടാക്കുന്നുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സിംഗപ്പൂർ സർക്കാരും പ്രത്യേക നികുതി ചുമത്തിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനുള്ള ശ്രമത്തിനായി കുറച്ച് കാലത്തേക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടിവരുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പറഞ്ഞു.

വ്യോമയാന മേഖലയിൽ ഹരിത ചട്ടം പാലിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കാരണം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാർബൺ പുറന്തള്ളലിൽ രണ്ട് ശതമാനവും വിമാനങ്ങളിൽ നിന്നാണ്. പരമ്പരാഗത ഇന്ധനത്തിനു പകരം മറ്റൊന്ന് കണ്ടെത്താനാകാത്തതും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version