India flights; ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര​ന് നെഞ്ചുവേദന: തുടർന്ന് കറാച്ചിയിൽ അടിയന്തര ലാൻഡിം​ഗ്

കോഴിക്കോട്ടേക്ക് മസ്കത്തിൽ നിന്ന് യാത്ര തിരിച്ച വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയത്. മസ്കറ്റിൽ നിന്ന് യാത്ര തിരിച്ച സലാം എയറിലുണ്ടായിരുന്ന ഒമാൻ സ്വ​ദേശിക്കാണ് യാത്ര പുറപ്പെട്ട് ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഉടൻ വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരും പ്രഥമചികിത്സ നൽകി. എങ്കിലും വിദ​ഗ്ധ ചികിത്സ ആവശ്യമാണെന്ന വിദ​ഗ്ധ നിർദേശത്തെ തുടർന്ന് സമീപ വിമാനത്താവളമായ കറാച്ചിയിൽ ലാൻഡിം​ഗ് അനുമതി തേടുകയായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലാൻഡ് ചെയ്തയുടനെ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുടുംബാം​ഗങ്ങളെയും കറാച്ചിയിൽ ഇറക്കി. തുടർന്ന് മറ്റ് യാത്രക്കാരുമായി വിമാനം കോഴിക്കോട്ടേക്ക് തിരിച്ചു. നാല് മണിക്കൂർ വൈകി രാവിലെ എട്ടിനാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version