Posted By Nazia Staff Editor Posted On

Iphone 16;ഐഫോണ്‍ 16 നിരാശയോ ? മാറ്റങ്ങളോടെ പുതിയ ഐഫോണ്‍ വരുന്നു, പ്രോ മാക്സിനേക്കാൾ വിലകൂടും

Iphone 16 ; ഫോൺ 16 സീരീസിന്റെ ജനപ്രീതി എത്രത്തോളം ഉണ്ടാകും എന്നത് കമ്പനിക്ക് പോലും പ്രതീക്ഷയില്ലാത്ത സ്ഥിതിയാണ്. നിലവിൽ പല അന്തർദേശീയ മാധ്യമങ്ങളുടേയും റിപ്പോർട്ടുകൾ അനുസരിച്ച് ഇത്തവണ പുറത്തിറങ്ങിയ പ്രോ മോഡലുകൾക്ക് വിപണിയിൽ കാര്യമായ ചലനമില്ല. അതേസമയം ബേസ് മോഡലുകളായ ഐഫോൺ 16, 16 പ്ലസ് എന്നിവ വിറ്റ് പോവുന്നുമുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ആപ്പിൾ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ആപ്പിൾ ഇന്റലിജൻസിന്റെ അഭാവമാണ് ഐഫോൺ 16 പ്രോയിൽ നിന്ന് ആളുകളെ അകറ്റുന്നതെന്നാണ് കരുതുന്നത്. ഐഫോൺ 16 സീരീസ് ഉൾപ്പടെ അനുയോജ്യമായ ഐഫോണുകളിൽ വിവിധ അപ്ഡേറ്റുകളിലൂടെ മാത്രമേ ആപ്പിൾ ഇന്റലിജൻസ് എത്തുള്ളൂ. ആപ്പിൾ ഇന്റലിജൻസ് ഇല്ലെങ്കിൽ മുൻ പതിപ്പുകളുമായി ഐഫോൺ 16 പ്രോയ്ക്ക് കാര്യമായ വ്യത്യാസമില്ലെന്നത് തന്നെ കാര്യം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഈ സാഹചര്യത്തിലാണ് പതിവ് പോലെ അടുത്തവർഷത്തെ ഐഫോൺ 17 ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ആരംഭിക്കുന്നത്. ഐഫോൺ 17 സീരീസുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തവർഷത്തെ ഐഫോൺ 17 സീരീസിൽ ‘ഐഫോൺ 17 സ്ലിം’ എന്ന പേരിൽ പുതിയ മോഡൽ ഉണ്ടാകുമെന്നാണ് വിവരം.

പേര് കേട്ടപ്പോൾ ഐഫോൺ സീരീസിൽ ഏറ്റവും വിലകുറഞ്ഞ ഫോൺ ആണെന്ന് കരുതിയെങ്കിൽ തെറ്റി. സീരീസിൽ ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വില കൂടിയ പതിപ്പായിരിക്കും ഇത്.

ഐഫോൺ 17 സ്ലിമ്മിന് പുതിയ ഒഎൽഇഡി ഡിസ്പ്ലേ ആയിരിക്കുമെന്നാണ് ഡിജിടൈംസ് റിപ്പോർട്ടിൽ പറയുന്നത്. ടിഡിഡിഐ ഒഎൽഇഡി പാനൽ ആയിരിക്കും ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. നോവാടെക്ക് അടുത്തിടെ അവതരിപ്പിച്ച ഡിസ്പ്ലേ ആണിത്. ഡിസ്പ്ലേ ഡ്രൈവർ യൂണിറ്റും ടച്ച് സെൻസറും കൂടി ചേർന്നതാണ് ഈ ഡിസ്പ്ലേ സാങ്കേതിക വിദ്യ. ഇത് ഉപയോഗിക്കുന്നതിലൂടെ ഫോണിന്റെ കനം മില്ലിമീറ്ററുകൾ കുറയ്ക്കാനാവുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആപ്പിൾ-നോവാടെക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.

നേരത്തെ സൂചിപ്പിച്ച പോലെ ഐഫോൺ 17 ഐഫോൺ പ്രോ മാക്സിനേക്കാൾ വിലകൂടിയതായിരിക്കും. അതിനുള്ള പ്രധാനകാരണം പുതിയ ഡിസ്പ്ലേ സാങ്കേതിക വിദ്യയും അതുവഴി ഫോണിന് കനം കുറയുന്നതുമാണ്. ഡൈനാമിക് ഐലന്റിന്റെ വലിപ്പം കുറയ്ക്കാനും ആപ്പിൾ ആലോചിക്കുന്നുണ്ട്. ഇതുവഴി ഡിസ്പ്ലേയിലെ നോച്ചിന്റെ വലിപ്പം കുറയും.

ഇതിന് പുറമെ റിയർ ക്യാമറ ഫോണിന്റെ മധ്യഭാഗത്തേക്കാക്കി മാറ്റുമെന്നും കേൾക്കുന്നുണ്ട്. ഇതെല്ലാം സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളാണെന്ന് മാത്രം. എന്നാൽ ഇത്തരം മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്.

ഒരു തരത്തിൽ പറഞ്ഞാൽ 2019 ൽ ഐഫോൺ 11 മുതൽ പിന്തുടർന്നുവരുന്ന റിയർ ക്യാമറ ശൈലിയാണ് ആപ്പിൾ പിന്തുടരുന്നത്. ഐഫോൺ 13, 14 ഫോണുകളിൽ നിന്ന് പോലും കാഴ്ചയിൽ പ്രകടമായ മാറ്റങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഐഫോൺ 16 സീരീസ് വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ വർഷങ്ങൾക്ക് മുമ്പേ ലഭ്യമായ ഫീച്ചറുകളാണ് ആപ്പിൾ ഇത്തവണ പുതുമയെന്ന പേരിൽ ഐഫോണിൽ അവതരിപ്പിച്ചത്. ഇതും ആപ്പിളിനെതിരെ വലിയ പരിഹാസമുയരുന്നതിന് ഇടയാക്കി.

ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഐഫോണിന് കാഴ്ചയിൽ ഉൾപ്പടെ പ്രകടമായ പുതുമകൾ അവതരപിപ്പിക്കാനാകും ആപ്പിളിന്റെ ശ്രമം.

ഐഫോൺ 17 സ്ലിമ്മിൽ പറയപ്പെടുന്ന റിയർ ക്യാമറയുടെ സ്ഥാനമാറ്റം പോലുള്ളവ ചിലപ്പോൾ 17 പ്രോ മോഡലിലും കണ്ടേക്കാം. ഐഫോൺ 17 സ്ലിം എത്തുന്നതോടെ ഐഫോൺ പ്ലസ് വേരിയന്റ് ഒഴിവാക്കാനിടയുണ്ടെന്നും സൂചനയുണ്ട്. എന്തായാലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവന്നേക്കും. എന്തായാലും അടുത്തവർഷം ആദ്യം പുതിയ ഐഫോൺ എസ്ഇ 4 അവതിരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *