iphone 17; വില മല കയറും!!!പക്ഷെ പോയതെല്ലാം ഒരൊറ്റ മോഡലില്‍ തിരിച്ചുപിടിക്കും;ഐഫോണ്‍ 17 സ്ലിം ഏവരെയും ഞെട്ടിക്കും!!വിവരങ്ങൾ ഇങ്ങനെ

Iphone 17;കാലിഫോര്‍ണിയ: പ്രതീക്ഷിച്ച വില്‍പനയിലേക്ക് ഇതുവരെ ഉയരാനാകാത്ത ഐഫോണ്‍ 16 സിരീസിന്‍റെ ക്ഷീണം മാറ്റാന്‍ ആപ്പിള്‍. 2025ല്‍ ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സ്ലിം എന്നൊരു സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ ഫോണിന് ആപ്പിളിന്‍റെ നിലവിലെ വിലയേറിയ ഫോണായ ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാള്‍ തുകയാകും എന്നാണ് സൂചന. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഐഫോണ്‍ 16 വില്‍പന തുടരുമ്പോള്‍ ഐഫോണ്‍ 17 സിരീസിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടങ്ങി. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സിരീസില്‍ ഐഫോണ്‍ 17 സ്ലിം എന്നൊരു മോഡലുണ്ടാകും. പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാവും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍ എത്തുക എന്ന് ഡിജിടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പുത്തന്‍ സാങ്കേതികവിദ്യയാണ് കട്ടി കുറഞ്ഞ ഡിസ്പ്ലെ ഉപഭോക്താക്കള്‍ക്ക് സാധ്യമാക്കുക. ഇതോടെ ഫോണിന്‍റെ ആകെ കട്ടിയും കുറയും. എന്നാല്‍ ഡിസ്പ്ലെയുടെ വലിപ്പം കുറയ്ക്കുമോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 15 പ്ലസിനേക്കാള്‍ ചെറിയ ഡിസ്‌പ്ലെയായിരിക്കും ഐഫോണ്‍ 17 സ്ലിമ്മില്‍ വരിക എന്ന റിപ്പോര്‍ട്ട് മുമ്പ് പുറത്തുവന്നിരുന്നു. പുതിയ ഒഎല്‍ഇഡി ഡിസ്‌പ്ലെ പാനലിനായി നോവാടെക്കുമായി ആപ്പിള്‍ കരാറിലെത്തും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. റീയര്‍ ക്യാമറ മൊഡ്യൂള്‍ ഫോണിന്‍റെ മധ്യഭാഗത്തേക്ക് ആപ്പിള്‍ മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

നിലവിലെ ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാളും വിലയേറിയതാവും ഐഫോണ്‍ 17 സ്ലിം എന്നാണ് സൂചന. നിലവില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ 256 ജിബി അടിസ്ഥാന വേരിയന്‍റ് 1,44,900 രൂപയ്ക്കും 512 ജിബി മോഡല്‍ 1,64,900 രൂപയ്ക്കും 1ടിബി വേരിയന്‍റ് 1,87,900 രൂപയ്ക്കുമാണ് ആപ്പിള്‍ വില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ ഐഫോണ്‍ 17 സ്ലിം വന്നാല്‍ ആപ്പിള്‍ പ്ലസ് മോഡല്‍ പിന്‍വലിച്ചേക്കും. 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version