Iphone new update; ഇനി കളിയാക്കണ്ട, ഐ ഫോണിലും കോള്‍ റെക്കോഡിങ് വരുന്നു;പുത്തൻ കിടിലൻ ഫീച്ചർ ഇങ്ങനെ

Iphone new update;എത്രയൊക്കെ പണം മുടക്കിയിട്ടെന്താ, ഒരു കോൾ റെക്കോഡ് ചെയ്യാൻ പറ്റില്ലല്ലോ..! ഇങ്ങനെയായിരുന്നു ഐ ഫോൺ ഉപഭോക്താക്കളെ ആളുകൾ കളിയാക്കിയിരുന്നത്. ഇനി മുതൽ ആ കളിയാക്കലുകൾ നിർത്താം. പുതുതായി അവതരിപ്പിക്കുന്ന ഐ.ഒ.എസ്. 18 അപ്ഡേഷനിൽ കോൾ റെക്കോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഐ.ഒ.എസ്. 18-ന്റെ പ്രിവ്യൂവിലാണ് ആപ്പിൾ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

റെക്കോഡിങ്ങിനൊപ്പം അത് നേരിട്ട് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഈ അപ്‌ഡേഷനിലുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, ചൈനീസ്, പോര്‍ച്ചുഗീസ് അടക്കമുളള ഭാഷകളാണ് ട്രാന്‍സ്‌ക്രൈബ് ചെയ്യുക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മുമ്പ് കോള്‍ റെക്കോഡ് ചെയ്യാന്‍ ഐ ഫോണ്‍ ഉപഭോക്താക്കള്‍ തേഡ് പാര്‍ട്ടി ആപ്പുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഐ ഫോണ്‍ 12 മുതലുളള ഫോണുകളിലാണ് ഐ.ഒ.എസ്. 18 അപ്‌ഡേറ്റ് ചെയ്യാനാവുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ അപ്‌ഡേഷന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

Apple iPhones with iOS 18 can record phone calls

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version