Ipbone new update; ഐഫോൺ പ്രോ വേരിയന്റുകളേക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 17 എയർ വിപണിയിലവതരിക്കുമെന്ന് റിപ്പോർട്ട്. ആദ്യമായാണ് പ്ലസ് മോഡലുകൾക്ക് പകരം എയർ പതിപ്പ് കൊണ്ടുവരാൻ കമ്പനി ഒരുങ്ങുന്നത്. ഐപാഡ് എയർ, മാക്ബുക്ക് എയർ എന്നിവ പോലെ, ഐഫോൺ 17 എയറും മെലിഞ്ഞ ഡിസൈനുമായെത്തുമെന്നാണ് റിപ്പോർട്ടുകൾ.
പുറത്തുവന്ന റിപ്പോർട്ടിൽ പ്രത്യേക അളവുകളൊന്നും പരാമർശിക്കുന്നില്ലെങ്കിലും ഐഫോൺ 17 എയറിന് 5 എംഎം മുതൽ 6.25 എംഎം വരെ കനം കുറവായിരിക്കാം. ഐഫോൺ 16 സീരീസ് 7.8 എംഎം മുതൽ ആരംഭിക്കുമെന്നറിയുമ്പോൾ ഈ കനത്തിലെ വ്യത്യാസം മനസിലാക്കാം. 6.9 എംഎം ഐഫോൺ 6 ആയിരുന്നു ഇതുവരെ എക്കാലത്തെയും കനം കുറഞ്ഞ മോഡൽ, അതിനാൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ഐഫോൺ 17 എയർ ആയിരിക്കും.
ഐഫോൺ 17 എയറിന് അലുമിനിയം ബോഡി ആയിരിക്കാമെന്നാണ് വിവരം. 6.6 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിൽ എത്തുക. ഐഫോൺ 16 പ്രോ മോഡലുകളിലെ എ18 പ്രോയ്ക്ക് സമാനമായി 3 നാനോമീറ്റർ എ19 ചിപ്‌സെറ്റ് ആപ്പിൾ ഉപയോഗിക്കാമെന്ന് സൂചനയുണ്ട്.
ആപ്പിൾ ഐഫോൺ 17 എയറിന് പിന്നിൽ ഒരൊറ്റ ക്യാമറ യൂണിറ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 48MP സെൻസർ ഉൾപ്പെട്ടേക്കാം. സെൽഫികൾക്കായി, ഹാൻഡ്‌സെറ്റിന് മുൻവശത്ത് 24 എംപി ക്യാമറ ഉണ്ടായിരിക്കാം. ഫോൺ ഫെയ്സ് ഐഡി പിന്തുണ വാഗ്ദാനം ചെയ്യുന്നു.
മൾട്ടിടാസ്‌കിങ്, ഗെയിമിങ്, ഗ്രാഫിക്‌സ് പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതായിരിക്കും പുതിയ ചിപ്പ്. ഫോട്ടോഗ്രാഫി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയ്ക്കും പുതിയ ഐഫോൺ 17 എയർ സഹായകരമാവും. 2025 സെപ്റ്റംബറിലായിരിക്കും ഐഫോൺ 17 എയർ വിപണിയിലെത്താൻ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.