Uae shopping;യുഎഇയില്‍ കടകളില്‍ നിന്ന് പര്‍ച്ചേഴ്‌സ് ചെയ്യുന്നതിനേക്കാള്‍ വിലക്കുറവാണോ ഓണ്‍ലൈനില്‍?

Uae shopping;ദുബൈ: പണം ലാഭിക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഒരു എളുപ്പ മാര്‍ഗമായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. ആഗ്രഹിക്കുന്ന വസ്തുക്കള്‍ എന്തും വിരല്‍ത്തുമ്പില്‍ ലഭ്യമായ ഇക്കാലത്ത് പലര്‍ക്കുമുള്ള ചോദ്യമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗാണോ ഓഫ്‌ലൈന്‍ ഷോപ്പിംഗാണോ ലാഭകരമെന്നത്.   

എന്നാല്‍ യുഎഇയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വിലയും കടകളിലെ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. 2025ല്‍ ഓണ്‍ലൈന്‍ ഷോപ്പര്‍മാര്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.

ഒരുകാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളേക്കാള്‍ മികച്ച ഡീലുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ ചില്ലറ വ്യാപാരികള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലനിന്നിരുന്ന ഉയര്‍ന്നവില കുറച്ചുകൊണ്ടു വരാന്‍ ശ്രമിച്ചതിന്റെ ഫലമായി ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ വിലയും ഓഫ്‌ലൈന്‍ സ്റ്റോറുകളിലെയും വിലകള്‍ തമ്മില്‍ വലിയ മാറ്റമില്ല എന്നതാണ് സത്യം. 

ഒരു കട നടത്തുന്നതിന് വാടക, യൂട്ടിലിറ്റികള്‍, ജീവനക്കാരുടെ വേതനം തുടങ്ങിയ ഉയര്‍ന്ന ചെലവുകള്‍ വഹിക്കേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും, പല റീട്ടെയിലര്‍മാരും ഓണ്‍ലൈനിലും തങ്ങളുടെ കടകളിലുമുള്ള സമാനമായ വസ്തുക്കളുടെ വിലകള്‍ തുല്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ആഗോള റീട്ടെയില്‍ പഠനമനുസരിച്ച്, 70% ഉല്‍പ്പന്നങ്ങള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരേ വിലയാണ്. 

സൗകര്യം തന്നെയാണ് പലരും ഇപ്പോഴും ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഷോപ്പിംഗ് നടത്താം. വിലകള്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാം. ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് എത്തുകയും ചെയ്യും. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇത് യാഥാര്‍ത്ഥ്യമാണ്. വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ നിങ്ങളെ മികച്ച ഡീലുകള്‍ കണ്ടെത്താന്‍ സഹായിക്കുകയുെ ചെയ്യും. ഓണ്‍ലൈന്‍ ഷോപ്പിംഗ് വിലകുറഞ്ഞതാകാന്‍ സാധ്യതയുണ്ടെങ്കിലും, മറഞ്ഞിരിക്കുന്ന ചെലവുകള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഷിപ്പിംഗ്, പാക്കിംഗ് ഫീസ്, റിട്ടേണ്‍ ചെലവുകള്‍ എന്നിവ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. ചില ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ മാത്രമേ സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

അടുത്ത കാലത്തായി ഷോറൂമിംഗ് എന്ന പ്രവണത വളര്‍ന്നുവരുന്നുണ്ട്. അതായത്, ആളുകള്‍ ഒരു കടയില്‍ പോയി ഉല്‍പ്പന്നങ്ങള്‍ നോക്കിയ ശേഷം അത് ഓണ്‍ലൈനായി കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നു.

നിങ്ങള്‍ക്ക് അനുയോജ്യമായ ഷോപ്പിംഗ് രീതി ഏതാണ്?

ആത്യന്തികമായി, ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നിങ്ങളുടെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. സൗകര്യവും വില താരതമ്യം ചെയ്തുംനോക്കുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആണ് മികച്ചത്. അതേസമയം കടയില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് സംപ്തൃപ്തിയും ഷിപ്പിംഗ് ചാര്‍ജിന്റെ തലവേധനയും ഉണ്ടാകില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version