Israa Wal Miraj holiday in UAE; അബൂദബി: പ്രവാചകന്റെ ജീവതത്തിലുണ്ടായ അവിസ്മരണീയ സംഭവങ്ങളായ ഇസ്‌റാഅ് – മിഅ്‌റാജ് ദിനങ്ങളോടനുബന്ധിച്ച് കുവൈത്തിലും ഒമാനിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിടത്തും തുടര്‍ച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. ഒമാനില്‍ ജനുവരി 30 വ്യാഴാഴ്ച ആണ് പൊതു അവധി. പൊതുസ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കെല്ലാം അവധി ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ ഇതുപ്രകാരം ഒമാനില്‍ അവധി ലഭിക്കും.
ജനുവരി 30ന് തന്നെയാണ് കുവൈത്തിലും സിവില്‍ സര്‍വീസ് കമ്മീഷന്‍ പൊതു അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സഥാപനങ്ങള്‍ക്ക് ഈ ദിവസം പ്രവര്‍ത്തിക്കില്ല. ഇസ്‌റാഅ്, മിഅ്‌റാജ് അവധി ജനുവരി 27 തിങ്കളാഴ്ചയായിരുന്നുവെങ്കിലും മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് 30ലേക്ക് മാറ്റിയത്. ഇതോടെയാണ് കുവൈത്തിലും മൂന്ന് അവധി ലഭിക്കാനിടയായത്.
യു.എ.ഇയില്‍ അവധിയില്ല
എന്നാല്‍, അയല്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി യു.എ.ഇ നിവാസികള്‍ക്ക് ഇസ്‌റാഅ് – മിഅ്‌റാജ് അവധി ഉണ്ടായിരിക്കില്ല. 2018 വരെ യു.എ.ഇയുടെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയില്‍ ഇസ്‌റാഉം മിഅ്‌റാജും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, 2019 ല്‍ സര്‍ക്കാര്‍ ഈ ദിവസങ്ങളെ പൊതു അവധിദിനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പൊതു, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
എന്താണ് ഇസ്‌റാഉം മിഅ്‌റാജും
ഇസ്‌ലാമിക വിശ്വാസപ്രകാരം പ്രവാചകന്‍ നടത്തിയ രാത്രിയാത്രയും അതോടനുബന്ധിച്ചുണ്ടായ അനുഭവങ്ങളുമാണ് ഇസ്‌റാഉം മിഅ്‌റാജും. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഇന്നത്തെ ഫലസ്തീന്‍ സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ അഖ്‌സാ വരെയുള്ള യാത്ര ആണ് ഇസ്‌റാഅ്(രാത്രി യാത്ര). അവിടെ നിന്ന് ഏഴ് ആകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടിയുള്ള യാത്രയെ മിഅ്‌റാജ് (ആകാശാരോഹണം) എന്നും പറയപ്പെടുന്നു. ഹിജ്‌റ കലണ്ടറിലെ റജബില്‍ ആണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. ഈ യാത്രയ്ക്കിടയില്‍ വച്ച് പ്രവാചകന് ലഭിച്ച ദിവ്യ നിര്‍ദേശങ്ങളില്‍ ഒന്നാണ് മുസ്ലിംകള്‍ ഇപ്പോള്‍ അനുഷ്ടിച്ചുവരുന്ന അഞ്ച് നേരത്തെ നിസ്‌കാരം.
യു.എ.ഇയിലെ പൊതു അവധിദിനങ്ങള്‍
Date | Day | Holiday |
---|---|---|
1 Jan | Wed | New Year’s Day |
29 Mar | Sat | Eid al-Fitr Holiday |
30 Mar | Sun | Eid al-Fitr |
31 Mar | Mon | Eid al-Fitr Holiday |
1 Apr | Tue | Eid al-Fitr Holiday |
5 Jun | Thu | Arafat Day |
6 Jun | Fri | Eid al-Adha |
7 Jun | Sat | Eid al-Adha Holiday |
8 Jun | Sun | Eid al-Adha Holiday |
26 Jun | Thu | Islamic New Year |
4 Sep | Thu | Prophet Muhammad’s Birthday |
1 Dec | Mon | Commemoration Day |
2 Dec | Tue | National Day |
3 Dec | Wed | National Day Holiday |