Uae job vacancy;യുഎഇയില്‍ ജോലി ഒഴിവ് : മാസ ശമ്പളം 1.18 ലക്ഷം, 100 ഒഴിവ്; താമസും വിസയും ഫ്രീ, ഒരു മാസം അവധിയും

Uae job vacancy;കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ലോക രാഷ്ട്രങ്ങളില്‍ വലിയ സ്വീകാര്യതയാണുള്ളത്. അടുത്തിടെയായി സർക്കാർ മുന്‍കൈ എടുത്ത് തന്നെ നോർക്ക, ഒഡെപെക് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി നിരവധി റിക്രൂട്ട്മെന്റുകള്‍ കേരളത്തില്‍ നിന്നും നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒഡെപെക് യു എ ഇയിലെ നൂറോളം നഴ്സിങ് ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. യു എ ഇയിലെ പ്രശസ്തമായ ആശുപത്രി ഗ്രൂപ്പുകളിലൊന്നിലേക്കാണ് നിയമനം

പുരുഷന്‍മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ബി എസ്‌ സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി എസ്‌ സി നഴ്‌സിംഗ് എന്നിവയാണ് ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിംഗ് എന്നിവയിലെ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യമായിരിക്കും. പ്രായപരിധി: 40 വയസ്സിന് താഴെ.

അപേക്ഷകർ ഡി ഒ എച്ച് ജേതാവോ, അല്ലെങ്കില്‍ ഡി ഒ എച്ച് ലൈസൻസോ ഉള്ളവരായിരിക്കണം. ഡി ഒ എച്ച് ഡാറ്റാഫ്ലോ പോസിറ്റീവ് റിസല്‍ട്ടുള്ളവർക്കും യോഗ്യതുണ്ടായിരിക്കും. വളരെ വേഗത്തില്‍ തന്നെ ജോലിക്ക് ചേരുന്നവർക്കാണ് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവരുടെ മാസ ശമ്പളം 5000 യു എ ഇ ദിർഹമായിരിക്കും. അതായത് 1.18 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും.

താമസം, വിദൂര പ്രദേശങ്ങളിലാണ് ജോലിയെങ്കില്‍ ഭക്ഷണം, ഗതാഗത ചിലവുകള്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ കമ്പനി നല്‍കുന്നു. ആഴ്ചയില്‍ 60 മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടി വരിക. വർഷത്തില്‍ പൂർണ്ണ ശമ്പളത്തോടുകൂടിയ ഒരു മാസമത്തെ അവധിയും ലഭിക്കും. മാർച്ചില്‍ കേരളത്തിലും ബെംഗളൂരുവിലുമായിട്ടായിരിക്കും അഭിമുഖം. കൃത്യമായ തിയതിയും സ്ഥലവും പിന്നീട് അറിയിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ സിവി, പാസ്‌പോർട്ട്, ഡാറ്റാഫ്ലോ (ലഭ്യമെങ്കിൽ) “Industrial Male Nurse to UAE” എന്ന വിഷയത്തോടെ [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അതേസമയം, കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ട്രേഡ് കമ്മീഷണര്‍ ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്‌നാഗല്ലിന്റെ (Hans Joerg Hortnagl) നേതൃത്വത്തില്‍ വെസ്‌റ്റേണ്‍ ഓസ്ട്രിയായിലെ ടിരോള്‍ ക്ലിനിക്കന്‍ ഹോസ്പിറ്റലിലെ അധികൃതര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധിസംഘം ഈ മാസം ആദയം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് ചർച്ച നടത്തിയിരുന്നു.

ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റായ ട്രിപ്പിള്‍വിന്‍ കേരള മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റാണ് അഭികാമ്യമെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അഭിപ്രായപ്പെട്ടു. ഫാസ്റ്റ്ട്രാക്ക് വഴി 60 മുതല്‍ 90 ദിവസത്തിനകം ഡിപ്ലോയ്‌മെന്റ് പൂര്‍ത്തിയാക്കാനാകും. 1960 കള്‍ മുതല്‍ കേരളത്തില്‍ നിന്നും തുടങ്ങിയ നഴ്‌സുമാരുടെ യൂറോപ്യന്‍ കുടിയേറ്റ ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡാനന്തരമാണ് ജര്‍മ്മനിയിലേയ്ക്കുള്‍പ്പെടെ കുടിയേറ്റ സാധ്യതകള്‍ വര്‍ധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version