കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു: ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക​രാ​റി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ​യും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റും ഒ​പ്പു​വെ​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ത​ല​ത്തി​ൽ സ​ഹ​ക​ര​ണ​ത്തി​നാ​യി സം​യു​ക്ത ക​മീ​ഷ​ൻ (ജെ.​സി.​സി) സ്ഥാ​പി​ക്കു​ന്ന​താ​ണ് ക​രാ​ർ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

വ്യാ​പാ​രം, നി​ക്ഷേ​പം, വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക​വി​ദ്യ, കൃ​ഷി, സു​ര​ക്ഷ, സം​സ്‌​കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പു​തി​യ സം​യു​ക്ത പ്ര​വ​ർ​ത്ത​ക സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​സ​മി​തി​ക​ൾ ജെ.​സി.​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം പ​രി​ശോ​ധി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും. ഹൈ​ഡ്രോ​കാ​ർ​ബ​ൺ, ആ​രോ​ഗ്യം, കോ​ൺ​സു​ല​ർ കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി​ക​ളെ​യും ജെ.​സി.​സി നി​രീ​ക്ഷി​ക്കും.

ഇ​ന്ത്യ​യി​ലെ​ത്തി​യ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​മാ​യും അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version