kuwait police:കുവൈറ്റിൽ കുടുംബ തർക്കം,, ഒടുവിൽ പൊലീസുകാരെ ആക്രമിക്കുന്നതിലേക്ക് എത്തി; നാല് പേർ അറസ്റ്റിൽ;സംഭവിച്ചത്…

Kuwait police; കുവൈത്ത് സിറ്റി: കുടുംബ തർക്കം ഡിറ്റക്ടീവുകൾക്ക് നേരെയുള്ള ആക്രമണത്തിലേക്കും വാഹനങ്ങൾ കൂട്ടിയിടിച്ചതിലേക്കും നീങ്ങിയതോടെ നാല് പേർ അറസ്റ്റിൽ. ഹവല്ലിയിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. അവരെയെല്ലാം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വാഹനങ്ങൾക്ക് കേടുവരുത്തിയതിനും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഹവല്ലിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സായാഹ്ന പട്രോളിംഗിനിടെയാണ് സംഭവം നടന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികൾ മൂന്നാമതൊരാളുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. മൂന്നാമത്തെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡിറ്റക്ടീവിൻ്റെ വാഹനത്തിലും മറ്റ് നിരവധി കാറുകളിലും കൂട്ടിയിടിച്ചത്. സംഭവത്തിൽ ഒന്നും രണ്ടും പ്രതികളെ യുവതിയോടൊപ്പം പിടികൂടി ഹവല്ലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൂവരും ബിദൂനികളാണെന്നും കുടുംബ വഴക്കിൽ ഉൾപ്പെട്ടവരാണെന്നും കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version