രാജ്യത്ത് വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടന്നു. ഞായറാഴ്ച മുതൽ അവസാന സീസണിന് തുടക്കമാകും. 13 ദിവസം നീളുന്ന ക്ലൈബെൻ സീസണിൽ ചൂട് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഈ ഘട്ടത്തിൽ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും. ഉയർന്ന ചൂടും മിതമായ കാലാവസ്ഥയും തമ്മിലുള്ള വിഭജന കാലമാണ് ഈ സീസൺ. പകലിന് ദൈർഘ്യം കൂടുകയും രാത്രിസമയം കുറയുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.