Mobile phone side effects; സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

Mobile phone side effects; എന്തും എങ്ങനെയും വിരൽത്തുമ്പിൽ. മനുഷ്യകുലത്തിന് മൊബൈൽഫോണെന്ന ഭ്രമാണ്ഡകണ്ടുപിടുത്തം നൽകിയ വരമാണ്. അത്രയേറെ മൊബൈൽഫോൺ നമ്മുടെ ജീവിതത്തിനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോത്തരുടെയും ഫോൺ പരിശോധിച്ചാൽ സ്‌ക്രീൻടൈം 3-6 മണിക്കൂറുകൾ വരെ ഉണ്ടാവും. എല്ലാകാര്യങ്ങളും മൊബൈൽ ഫോണിലൂടെയല്ലെ അപ്പോൾ ഉപയോഗം കൂടുമെന്ന ന്യായീകരണത്തിന് അപ്പുറം,മൊബൈൽ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പലരോഗങ്ങൾക്കും കാരണമായേക്കാം. മൊബൈൽ ഫോൺ തലയോടു ചേർത്തു വെച്ച് ഉറങ്ങുന്നതും അപകടമാണ്. മെലാറ്റനിൽ ഹോർമോണുകളുടെ ഉൽപ്പാദനം കുറയ്ക്കാനും ഇതു വഴി തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കാനും സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കാരണമാകും. കുട്ടികളിൽ പെരുമാറ്റ വൈകല്യം, പഠനത്തോടു താൽപര്യക്കുറവ്, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകൾക്കും ഇത് കാരണമാകും. മൊബൈലിൽ നിന്നും പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായാണ് ബാധിക്കുന്നത്.

ഫോണിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരെ ആദ്യം പിടികൂടുക കഴുത്ത് വേദന പുറം വേദന തോൾ വേദന പോലുള്ള പ്രശ്നങ്ങളാണ്. ദീർഘകാലയളവിൽ നട്ടെല്ലിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നം ‘ടെക്സ്റ്റ് നെക്ക്’ എന്ന പേരിൽ അറിയപ്പെടുന്നു.

ഏത്‌നേരത്തും നമ്മൾ പോസ്റ്റിട്ടാലും ലൈക്കും കമന്റും അപ്പോൾ തന്ന ഇടുന്ന ഒരു കൂട്ടുകാരൻ, അല്ലെങ്കിൽ 24 മണിക്കൂറും ഓൺലൈനിൽ കാണുന്ന ഒരാളെ പരിചയമില്ലേ?ചിലപ്പോൾ ‘FOMO (Fear of Missing Out)’ എന്ന പ്രശ്‌നമാവാം ഇവർക്ക്. താൻ ഓൺലൈൻ അല്ലാതിരുന്നാൽ അന്നേരത്ത് മറ്റുള്ളവരവിടെ ആഘോഷിക്കും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താൻ ഭാഗഭാക്കല്ലാതെ പോയേക്കും എന്നെല്ലാമുള്ള ഭീതികളാണ് ഫോമോയുടെ പ്രശ്‌നങ്ങൾ.

സ്വന്തം ഫോണിനെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരുമ്പോഴോ അതേപ്പറ്റി ചിന്തിക്കുമ്പോൾ പോലുമോ വല്ലാത്ത ഉത്ക്കണ്ഠയും ഉൾക്കിടിലവും തോന്നുന്ന സ്ഥിതിവിശേഷത്തിന്റെ പേരാണിത്. ഇത് വളരെ സാധാരണവുമാണ്.”നോ മൊബൈൽ ഫോബിയ” എന്നതിന്റെ ചുരുക്കരൂപമാണ് NOMOPHOBIA.

ഇല്ലാത്ത റിംഗോ വൈബ്രേഷനോ ഉണ്ടെന്നു തോന്നുന്നതിനെയാണ് ”റിംഗ്‌സൈറ്റി” എന്നു വിളിക്കുന്നത്. ”ഫാന്റം വൈബ്രേഷൻ” എന്നൊരു പേരും ഇതിനുണ്ട്.സോഷ്യൽമീഡിയയിലെ പോസ്റ്റുകളും മറ്റും കണ്ട് മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ് പോലുള്ള മാനസിക പ്രശ്നങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നയിക്കാം. സാമൂഹിക മാദ്ധ്യമങ്ങളിൽ കളിയാക്കപ്പെടുന്നത് സാമൂഹിക ഒറ്റപ്പെടൽ, വിഷാദരോഗം എന്നിവയ്ക്കും കാരണമാകാറുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

കണ്ണിനുണ്ടാകുന്ന ക്ഷതംവളരെയധികം ദോഷം ചെയ്യും. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയിൽ മരവിപ്പും വേദനയും ഉണ്ടാക്കും. ഇത് കൈത്തണ്ടയിൽ കാർപൽ ടണൽ സെൽഫി റിസ്റ്റ് എന്നീ അവസ്ഥകളിലേക്കും നയിച്ചേക്കാം.

https://www.pravasiinformation.com/flight-rescheduling-in-kuwait-check-schedules-before-travel-airline-alert/
https://www.pravasiinformation.com/many-opportunities-in-leading-company-in-kuwait-apply-now-3

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version