dubai airport;ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ ഇനി ഭാരം ചുമന്ന് നടക്കേണ്ട!!ഇതാ പുതിയ സംവിധാനം എത്തി

Dubai airport;ദുബൈ: ദുബൈ, അബൂദബി വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ തങ്ങളുടെ ലഗേജ് സൗകര്യപ്രദമായി സൂക്ഷിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ അത്തരമൊരു സൗകര്യം ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ നിലവിലുണ്ട്.

വിമാനത്താവള അധികൃതരുടെ അഭിപ്രായത്തില്‍ ഈ സേവനം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ലേഓവര്‍ സമയത്ത് നഗരം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഫ്‌ലൈറ്റിന് മുമ്പ് ബാഗേജ് ഇല്ലാതെ കാഴ്ചകള്‍ ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കും പ്രയോജനകരമാകും എന്നാണ്.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), മൂന്ന് ടെര്‍മിനലുകളിലും ലഗേജ് സംഭരണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹബ്ബിന്റെ മൂന്ന് ടെര്‍മിനലുകളിലും സേവനം 24/7 ലഭ്യമാണ്.

ടെര്‍മിനല്‍ 1 ല്‍ സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തിലുള്ള ലഗേജ് സംഭരണത്തിന് 12 മണിക്കൂര്‍ വരെ 40 ദിര്‍ഹം ഈടാക്കും. അതേസമയം വലുതോ വിലയേറിയതോ ആയ ലഗേജുകള്‍ക്ക് 50 ദിര്‍ഹം വരെ ഈടാക്കും. ബൂട്ട്‌സ് ഫാര്‍മസിക്കും എത്തിസലാത്തിനും സമീപമുള്ള അറൈവല്‍ ലെവലില്‍ ഡിനാറ്റ ബാഗേജ് സര്‍വീസസിലാണ് സംഭരണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടെര്‍മിനല്‍ 2 ലും ലഗേജ് സൂക്ഷിക്കാന്‍ ടെര്‍മിനല്‍ 1 ലെ അതേ ചാര്‍ജാണ് ഈടാക്കുന്നത്. സാധാരണ വലുപ്പത്തിലുള്ള ലഗേജിന് 40 ദിര്‍ഹവും വലുതോ വിലപിടിപ്പുള്ളതോ ആയ ഇനങ്ങള്‍ക്ക് 50 ദിര്‍ഹവുമാണ് ഈടാക്കുന്നത്. എമിറേറ്റ്‌സ് വിമാനങ്ങളുടെ പ്രധാന പാസഞ്ചര്‍ ടെര്‍മിനലായ ടെര്‍മിനല്‍ 3 ല്‍, ഓഫറുകള്‍ അല്പം കുറവാണ്. സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തിലുള്ള ലഗേജ് സംഭരണത്തിന് 12 മണിക്കൂറിന് 35 ദിര്‍ഹവും വലിയ ലഗേജ് സംഭരണത്തിന് 40 ദിര്‍ഹവുമാണ് ടെര്‍മിനല്‍ 3ലെ ചാര്‍ജുകള്‍.

2024ല്‍ 29 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്ത സായിദ് അന്താരാഷ്ട്ര വിമാനത്താവളം മികച്ച വിലയിലാണ് ലഗേജ് സംഭരണ സേവനം പ്രദാനം ചെയ്യുന്നത്. ഇതിനായി 3 മണിക്കൂര്‍ വരേക്ക് 35 ദിര്‍ഹവും 24 മണിക്കൂര്‍ വരേക്ക് യാത്രക്കാര്‍ 70 ദിര്‍ഹവും നല്‍കണം. 48 മണിക്കൂര്‍ വരെ ലഗേജ് സൂക്ഷിക്കണമെങ്കില്‍ 105 ദിര്‍ഹമാണ് ചാര്‍ജ്. 72 മണിക്കൂര്‍ വരെയാണ് സൂക്ഷിക്കേണ്ടതെങ്കില്‍ 140 ദിര്‍ഹവും ഈടാക്കും. 72 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കണമെങ്കില്‍ പ്രതിദിനം 35 ദിര്‍ഹമാണ് നിരക്ക്.

ഭാരമേറിയ ബാഗുകള്‍ വഹിക്കാതെ നഗരം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ദീര്‍ഘനേരം നഗരത്തില്‍ ചിലവഴിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്കും ഈ സൗകര്യം ലഗേജ് സൂക്ഷിക്കാനുള്ള ഒരു പ്രായോഗിക പരിഹാരമാണ്. രണ്ട് വിമാനത്താവളങ്ങളിലെയും ലഗേജ് സംഭരണ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നഗരം എളുപ്പത്തില്‍ ചുറ്റിക്കാണാന്‍ അനുവദിക്കുന്നു.

Luggage can be stored at Dubai and Abu Dhabi airports 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version