Lulu IPO; വൻ ഡിമാൻഡ്: പ്രധാന തീരുമാനം പ്രഖ്യാപിച്ച് ലുലു

Lulu IPO; ലുലു ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് (ഐപിഒ) ഓഹരികൾക്ക് ആവശ്യക്കാർ ഉയര്‍ന്നതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വര്‍ധിപ്പിച്ചതായി അറിയിച്ച് ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സ്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ആവശ്യക്കാര്‍ കൂടിയതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും. ലുലു ഐ.പി.ഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയും നിക്ഷേപക പങ്കാളിത്തവും കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കി വർധിപ്പിച്ചതോടെ കൂടുതൽ നിക്ഷേപകർക്ക് പങ്കാളിത്തം ലഭിക്കും. 30 ശതമാനം വർധിപ്പിച്ചതോ‌ടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐ.പി.ഒ.

20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം വരും. നവംബർ 5 ആണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി. 6ന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റിങ്ങ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version